കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിമി ടോമി ,വിജയ് യേശുദാസ് എന്നിവരാണ് നാണംകെട്ട റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നത്..താരങ്ങൾ പിൻമാറണം'

Google Oneindia Malayalam News

കൊച്ചി; ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടൽ തേടി ഗണേശ് കുമാർ എഎൽഎ. നിയമസഭയിലായിരുന്നു എംഎൽഎ ആവശ്യം ഉന്നയിച്ചത്. റിമി ടോമി,വിജയ് യേശുദാസ് തുടങ്ങിയവർ മാറി നിൽക്കണമെന്നും സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണല്ലോ ഇവരെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ

1


'ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, ഇന്ത്യയിലെ വലിയ താരമാണ്, പണമില്ലാത്ത നടനല്ല അദ്ദേഹം. വിരാട് കോലി മികച്ച സ്പോർട്സ് താരമാണ് എല്ലാവർക്കും അദ്ദേഹത്തെ ബഹുമാനമാണ്, അദ്ദേഹവും പൈസ ഇല്ലാത്ത പിച്ചക്കാരനല്ല. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം.

വിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾവിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾ

2


ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ ഇവർ തയ്യാറാകണം.സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണല്ലോ ഇവർ.സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ ഈ വിഷയത്തിൽ അഭ്യര്‍ത്ഥിക്കണം. ' ഗണേഷ് കുമാര്‍ പറഞ്ഞു.താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

3


എന്നാൽ അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നായിരുന്നു മറുപടിയായി മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞത്.അത്തരത്തിലൊരു ചിന്ത ഉണ്ടായാലേ മാറ്റം ഉണ്ടാകൂ. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇത്. ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

4

നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഓൺലൈൻ റമ്മി കളിയുടെ പരസ്യങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. നടി റിമി ടോമി, സംവിധായകനും നടനുമായ ലാൽ, ഗായകൻ വിജയ് യേശുദാസ് എന്നിവരാണ് മലയാളത്തിൽ ഇത്തരത്തിൽ ഉള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നവർ. ലക്ഷങ്ങൾ ദിവസവും സമ്പാദിക്കാമെന്ന വാഗ്ദാനമാണ് പരസ്യങ്ങളിലൂടെ നൽകുന്നത്.

5


താരങ്ങൾ ഈ പരസ്യങ്ങളിൽ നിന്ന് പിൻമാറുകയും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാവുകയും വേണമെന്നാണ് പലരും ഉയർത്തുന്ന ആവശ്യം. അതിന് തയ്യാറായില്ലേങ്കിൽ ഇവരെ ബഹിഷ്കരിക്കണമെന്ന തലത്തിൽ അടക്കമാണ് ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നത്.

6


കഴിഞ്ഞ ദിവസം ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ച ജാക്സൺ എന്ന മത്സ്യത്തൊഴിലാളിയായ ആന്റണി ജാക്സൺ. ഓൺലൈൻ റമ്മി കളിച്ച് താൻ കാശുകാരനായിട്ടില്ലെന്നും പരസ്യത്തിൽ അഭിനയിച്ചതിന് തുച്ഛമായ തുക മാത്രമാണ് ലഭിച്ചതെന്നും ഇയാൾ പറയുന്നു.

7


ഫേസ്ബുക്കിലടക്കം പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള റമ്മി പരസ്യത്തിലാണ് ജാക്സൺ അഭിനയിച്ചത്. 'എന്റെ പേര് ആന്റണി ജാക്‌സണ്‍, വീട് എറണാകുളം ജില്ലയിലെ ചെട്ടിക്കാട്. മുനമ്പം ഹാര്‍ബറിലാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത കാലത്ത് 25000 രൂപ ഞാന്‍ വിന്‍ ചെയ്തു. എന്റെ അക്കൗണ്ടിലേക്ക് അത് എത്രയും പെട്ടെന്ന് ക്രൈഡിറ്റ് ആകുകയും ചെയ്തു. ഈ പണം എന്റെ അക്കൗണ്ടിലേക്ക് വന്നപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷവും വീണ്ടും കളിക്കണമെന്നും എനിക്ക് തോന്നി.നിങ്ങളും എന്നെ പോലെ കളിച്ചുകൊണ്ടേയിരിക്കൂ' എന്നാണ് പരസ്യ വാചകം. എന്നാൽ തനിക്ക് പണം ലഭിക്കുകയോ താൻ പണക്കാരനാവുകയോ ചെയ്തിട്ടില്ലെന്ന് ഇയാൾ പറയുന്നു. സിനിമാ താരങ്ങൾ അഭിനയിച്ചത് കണ്ട കൗതുകത്തിനാണ് താനും പരസ്യത്തിൽ അഭിനയിച്ചതെന്നും എന്നാൽ ഇപ്പോൾ അത് വേണ്ടെന്ന് തോന്നുന്നുവെന്നും ജാക്സൺ പറഞ്ഞു.

Recommended Video

cmsvideo
Online Rummy, Poker Banned by Andhra Pradesh Government; Will Kerala Follow AP? | Oneindia Malayalam

English summary
'Rimi Tommy and Vijay Yesudas are acting in rummy commercials..Stars should withdraw'; Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X