കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് പോലെ റോഡുകള്‍ പണിതു: നിതിൻ ഗഡ്കരിയെ സ്പൈഡർമാന്‍ എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സ്പൈഡർമാന്‍ എന്ന് വിശേഷിപ്പിച്ച് ബി ജെ പി എംപി തപിർ ഗാവോ. രാജ്യത്തുടനീളം റോഡ് ശൃംഖലയുടെ "വെബ്" സ്ഥാപിച്ച 'സ്പൈഡർമാൻ' ആണ് നിധിന്‍ ഗഡ്കരിയെന്നാണ് തപിർ ഗാവോ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച ലോക്‌സഭയിലെ ചർച്ചയ്ക്കിടെയാണ് ചിലന്തി വല നെയ്യുന്നതുപോലെ രാജ്യത്തുടനീളം വിശാലമായ റോഡുകളുടെ ശൃംഖല സ്ഥാപിച്ചതിന് അരുണാചൽ പ്രദേശിൽ നിന്നുള്ള ബി ജെ പി എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ചത്.

"ഞാൻ കേന്ദ്ര റോഡ്, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ സ്പൈഡർമാൻ ആയി തിരഞ്ഞെടുക്കുകയാണ്. അദ്ദേഹം ഒരു ശൃംഖല സ്ഥാപിച്ചു. ചിലന്തി അതിന്റെ നൂൽ വല നെയ്യുന്നതുപോലെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും റോഡുകൾ അദ്ദേഹം സൃഷ്ടിച്ചു''- ലോക്‌സഭയിൽ 2022-23 ലെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡ് എന്ന ചർച്ചയിൽ തപിർ ഗാവോ പറഞ്ഞു.

 nitin-gadkari

റോഡ് ഗതാഗതത്തിനും ഹൈവേകൾക്കുമുള്ള ഗ്രാന്റിന്റെ ആവശ്യത്തെ പിന്തുണച്ചതിന് ഗഡ്കരിയെ പ്രശംസിച്ച അദ്ദേഹം, "റോഡുകൾ നിർമ്മിക്കുന്ന വേഗതയിൽ 'സ്പൈഡർമാൻ' തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."- എന്നും അഭിപ്രായപ്പെട്ടു. മറുവശത്ത്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട്, അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മാർഗനിർദേശപ്രകാരം, സെൻസിറ്റീവ് പ്രദേശങ്ങളിലെ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും അരുണാചൽ ഈസ്റ്റ് ലോക്‌സഭാ സീറ്റിൽ നിന്നുള്ള ബി ജെ പി എംപി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ, പ്രത്യേകിച്ച് ഇന്ത്യ-ചൈന അതിർത്തിയിൽ, വേഗമേറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3,972 കോടി രൂപ മുതൽമുടക്കിൽ 238 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതാ പദ്ധതികൾ കണക്റ്റിവിറ്റി, ഗതാഗതക്കുരുക്ക്, ഇന്ധന ഉപഭോഗം തുടങ്ങി വിവിധ തടസ്സങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്ര വേഗത്തിലാക്കുന്നതിനും തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കേരളത്തിലും ദേശീയ പാതനിർമ്മാണ പ്രവർത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ദേശീയ പാത 66 ന്റെ വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു. സ്ഥലം വിട്ടു നൽകിയവർക്ക് അർഹമായ നഷ്ടപരിഹാരം നൽകിയാണ് ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയത്.പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുകയും ചെയ്തു.

ദിലീപിനെ ജയിലില്‍ പോയി കണ്ട കളങ്കം മറയ്ക്കാനാണ് രഞ്ജിത് ഇത് ചെയ്തത്: ബൈജു കൊട്ടാരക്കരദിലീപിനെ ജയിലില്‍ പോയി കണ്ട കളങ്കം മറയ്ക്കാനാണ് രഞ്ജിത് ഇത് ചെയ്തത്: ബൈജു കൊട്ടാരക്കര

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Roads built like net: BJP MP calls Nitin Gadkari as a 'Spider-Man'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X