ഇതര സംസ്ഥാനത്ത് നിന്നുള്ള കവര്‍ച്ചാ സംഘം കാസര്‍കോട്ടെത്തിയതായി വിവരം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ജില്ലയില്‍ കവര്‍ച്ച ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം തമ്പടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. കൂലിപ്പണിക്കെന്ന വ്യാജേനയാണ് സ്ത്രീകളടക്കമുള്ള സംഘം എത്തിയിട്ടുള്ളത്. സംഘത്തില്‍ പെട്ട ചിലര്‍ ആക്രി കച്ചവടക്കാരെന്ന് പറഞ്ഞ് പകല്‍ സമയങ്ങളില്‍ എത്തി വീടും പരിസരങ്ങളും നിരീക്ഷിച്ച ശേഷം സംഘത്തിലെ പുരുഷന്‍മാര്‍ക്ക് വിവരം കൈമാറുകയാണ് ഇവരുടെ രീതിയെന്ന് പറയുന്നു.

പുരുഷന്‍മാരില്ലാത്ത വീടുകളും അടച്ചിട്ടിരിക്കുന്ന വീടുകളുമാണ് സംഘം നോട്ടമിടുന്നതത്രെ. പകല്‍ നിരീക്ഷിക്കുന്ന വീടുകളില്‍ രാത്രി കവര്‍ച്ചയ്‌ക്കെത്തുന്നതായാണ് വിവരം. സംഘത്തില്‍ കുട്ടികളുമുണ്ടത്രെ. സംഘത്തില്‍ യാചകരുമുണ്ടെന്ന് വിവരമുണ്ട്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് സൂചന.

roib

കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരും സംഘത്തില്‍ ഉണ്ട്. റെയില്‍വെ ട്രാക്ക് പരിസരത്തെ വീടുകളാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത.് ക്രിസ്തുമസ് അവധിയായതിനാല്‍ പല കുടുംബംഗങ്ങളും വീട് പൂട്ടി യാത്ര പോയിരിക്കുകയാണ്. വീടുകള്‍ അടച്ച് പൂട്ടി പുറത്ത് പോകുന്നവര്‍ അയല്‍ക്കാരേയോ പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Robbers from other state reached kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്