• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഴയെത്തി: മഴക്കൊപ്പം മോഷ്ടാക്കളും, തൃശ്ശൂരില്‍ മോഷണ​ം തുടര്‍ക്കഥയാവുന്നു..

  • By desk

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വീണ്ടും മാല മോഷണം. ചിയ്യാരം, തൃശൂര്‍ കുണ്ടോളിലൈന്‍ എന്നിവിടങ്ങളിലാണ് മാല മോഷണം നടന്നത്. ചിയ്യാരം ആല്‍ത്തറയില്‍ ബൈക്കിലെത്തിയ സംഘം കാല്‍നടയാത്രക്കാരിയുടെ ആറു പവന്റെ മാല പൊട്ടിച്ചു. തളാടന്‍ വീട്ടില്‍ സൂരജിന്റെ ഭാര്യ രേഷ്മയുടെ മാലയാണ് കവര്‍ന്നത്. നെടുപുഴ പോലീസില്‍ പരാതി നല്‍കി. തൃശൂര്‍ കുണ്ടോളി ലൈനില്‍ പോന്നാര്‍ സ്വദേശിനി പുന്നോക്കാരന്‍ വീട്ടില്‍ അംബിക സുരേഷിന്റെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. അശ്വനി ആശുപത്രി പരിസരത്ത് ബസിറിങ്ങി കൗസ്തുംഭം ഹാളിലേക്ക് നടന്ന് വരുന്നതിനിടെയാണ് ബൈക്കിലെത്തിയ രംണ്ടംഗ സംഘം മാലപൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അംബികയെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോട്ടപ്പുറത്ത് ബൈക്കിലെത്തിയ യുവാവ് മധ്യവയസ്‌കയുടെ മാല പൊട്ടിച്ചിരുന്നു. പൂത്തോളില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമവും നടന്നു. കോട്ടപ്പുറം ശിവക്ഷേത്രത്തിനു മുന്നില്‍ വൈദ്യുതി ഭവന്‍ കാന്റീന്‍ ജീവനക്കാരി എളനാട് പള്ളിവളപ്പില്‍ സുന്ദരന്റെ ഭാര്യ രമണിയുടെ ഒന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയയാള്‍ കവര്‍ന്നത്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെങ്കിലും യുവാവാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നു. വെസ്റ്റ് പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പൂത്തോളിലും കഴിഞ്ഞ ദിവസം രാവിലെ സമാന സംഭവമുണ്ടായി. ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുകയായിരുന്ന ആലയ്ക്കല്‍ പറമ്പില്‍ സരസ്വതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാല കൊണ്ടുപോകാന്‍ മോഷ്ടാവിന് കഴിഞ്ഞില്ല.

ഇരു സംഭവങ്ങള്‍ക്കു പുറകിലും ഒരേയാളാണെന്ന് സംശയിക്കുന്നു. നീലപാന്റ്‌സും വെള്ള ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. രണ്ടുസ്ഥലങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാപകമായ തെരച്ചില്‍ നടത്താന്‍ പോലീസ് നീക്കം തുടങ്ങി.

പോലീസ് റോന്തുചുറ്റുന്നുണ്ടെങ്കിലും അത് പലപ്പോഴും ചടങ്ങായി മാറുന്നെന്നാണു പരാതി. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് ജനമൈത്രി പോലീസിനു തുടക്കം കുറിച്ചതും കാര്യക്ഷമമല്ല. എല്ലായിടത്തും സി.സി.ടി.വി സ്ഥാപിക്കുകയാണു മോഷ്ടാക്കളെ കണ്ടെത്താനുള്ള എളുപ്പവഴിയായി പോലീസ് പറയുന്നത്.

മണ്‍സൂണ്‍ കാലത്തെ മോഷണം

മണ്‍സൂണ്‍ കാലത്ത് മോഷണം പെരുകുന്നതിനെ പറ്റി ജാഗ്രത പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര. മണ്‍സൂര്‍ ഓപ്പറേഷന്‍ എന്നു പേരിട്ട വീടുപൂട്ടി പോകുന്നവര്‍ അക്കാര്യം അടുത്ത പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം അറിയിക്കണം. പട്രോളി്ങ് സമയത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണിത്. വീടുപൂട്ടി പോകുമ്പോള്‍ പാലും പത്രവുമെല്ലാം താത്കാലികമായി നിര്‍ത്തണമെന്നും പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകളെ പറ്റി ബന്ധപ്പെട്ടവര്‍ അടുത്ത സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.


ഇരുമ്പ് ഉപകരണങ്ങള്‍ വീടിന് പുറത്ത് ഉപേക്ഷിക്കരുത്. പകല്‍ സമയത്തെ മോഷണം തടയാന്‍ അപരിചിതര്‍ വരുമ്പോള്‍ ജനല്‍ വഴി നിരീക്ഷിച്ചശേഷം വാതില്‍ തുറക്കണം. വീടുകളില്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ ഇത്തരക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. മണ്‍സൂണ്‍ കാലത്ത് മോഷണങ്ങള്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ പോലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. സിറ്റി പരിധിയിലെ 21 പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലും രാത്രി പതിനൊന്ന് വരെ പോലീസ് പട്രോളിങ് ഉണ്ടാകും.

ബൈക്കിലും കാല്‍നടയായുമാണ് പട്രോളിങ്. എ.ടി.എം., ആരാധനാലയങ്ങള്‍, ഒറ്റപ്പെട്ട വീടുകള്‍, ജൂവലറികള്‍ തുടങ്ങിയ ഉള്ള മേഖലകളില്‍ പ്രത്യേക പട്രോളിങ് നടത്തും. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും പോലീസ് സംഘത്തെ വിന്യസിപ്പിക്കും. പട്രോളിങ്ങിന് സന്നദ്ധ സംഘങ്ങളെ ഇറക്കും. സി.സി.ടിവി നിരീക്ഷണം ശക്തമാക്കും. ഇതേപറ്റി ബോധവത്കരണ ക്ലാസുകള്‍ നടത്തും.

ഓപ്പറേഷന്‍ 'മണ്‍സൂണ്‍'

മഴക്കാലം ആരംഭിച്ചതോടെ മോഷണം മുതലായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ജില്ലയില്‍ ചിലയിടങ്ങളില്‍ വര്‍ധിച്ച സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ഓപ്പറേഷന്‍. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് മണ്‍സൂണ്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മോഷ്ടാക്കള്‍, ഗുണ്ടകള്‍, ബ്ലേഡ് മാഫിയാ സംഘങ്ങള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനായി വിവര ശേഖരണവും ആരംഭിച്ചു.

650 സാമൂഹിക വിരുദ്ധരുടെ ലിസ്റ്റ് ജില്ലാതലത്തില്‍ തയാറാക്കിയിട്ടുണ്ട്. 229 പേരെ 21 പോലീസ് സ്‌റ്റേഷനുകളിലായി ഇന്നലെ വിളിച്ചു വരുത്തി താക്കീത് നല്‍കി. വരും ദിവസങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും അത്തരക്കാരുടെ താമസ സ്ഥലങ്ങളിലേക്ക് പട്രോള്‍ സംഘങ്ങള്‍ എത്തി പരിശോധിക്കുകയും ചെയ്യും. രാത്രികാല പട്രോളിങ്ങിന് മാത്രമായി 25 എസ്.ഐമാരെയും 75 ഓളം പോലീസുകാരെയുമാണ് വിന്യസിപ്പിച്ചത്. ഒരു അസി. കമ്മിഷണറും മേല്‍നോട്ടം വഹിക്കും. ജനങ്ങള്‍ക്ക് 7025930100 എന്ന വാട്ട്‌സ്ആപ് നമ്പറില്‍ സാമൂഹികവിരുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ സിറ്റി പോലീസ് കമ്മിഷണറെ നേരിട്ട് അറിയിക്കാം.

English summary
thrissur-robbery during monsoon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more