ഒരു കളിത്തോക്ക് കൊണ്ട് എന്തൊക്കെ തട്ടാം...സ്വര്‍ണം, പണം, കാര്‍!! ഞെട്ടേണ്ട, സംഭവം സത്യം!!

  • By: Sooraj
Subscribe to Oneindia Malayalam

പാലക്കാട്: തമിഴ്‌നാട് സ്വദേശികളെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാറും പണവും സ്വര്‍ണവും തട്ടിയെടുത്തു. ഇറിഡിയമടങ്ങിയ ലോഹത്തളികയായ റൈസ് പുള്ളറിന്റെ ഇടപാടിനായി എത്തിയവര്‍ക്കാണ് അപകടം നേരിട്ടത്. എന്നാല്‍ തമിഴ്‌നാട്ടുകാരെ കബളിപ്പിച്ച ഈ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ് പോലീസിന്റെ പിടിയാലായത്. ജൂണ്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫോണ്‍കോളുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയെല്ലാം പരിശോധിച്ചതോടെയാണ് പോലീസിനു കേസിലെ പ്രതിയെ പിടികൂടാനായത്.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അക്രമണത്തിന് ഇരയായവര്‍ പോലീസില്‍ പരാതി നല്‍കിയത്.

നടിക്കെതിരായ ആക്രമണത്തിനു പിന്നില്‍...ഒന്നും തെളിഞ്ഞില്ല!! സുനിലിന്റെ കസ്റ്റഡി തീരുന്നു, ഇനി...

അറസ്റ്റിലായത്

അറസ്റ്റിലായത്

മലപ്പുറം കരിങ്കല്ലത്താണി വട്ടപ്പറമ്പ് സ്വദേശി അബ്ദുള്‍ റഫീഖിനെ (മന്‍സൂര്‍) ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ...

സംഭവം ഇങ്ങനെ...

റൈസ് പുള്ളര്‍ ബിസിനസില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ നാഗരാജ്, ഭാസ്‌കര്‍ എന്നിവരെ ഒലവക്കോട്ടേക്ക് വിളിപ്പിച്ചത്. 10 ലക്ഷം രൂപയുമായി നാഗരാജും ഭാസ്‌കറും സുഹൃത്തായ പട്ടാമ്പി സ്വദേശി ജുനൈദും ഉച്ചയ്ക്ക് മൂന്നു മണിയോടെ ഒലവക്കോട് എത്തുകയായിരുന്നു.

റഫീഖും സംഘവും കാത്തുനിന്നു

റഫീഖും സംഘവും കാത്തുനിന്നു

നാഗരാജ്, ഭാസ്‌കര്‍, ജുനൈദ് എന്നിവര്‍ ഒലവക്കോട് എത്തുമ്പോള്‍ റഫീഖും സംഘവും ഇന്നോവ കാറില്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. നാഗരാജിനെയും ഭാസ്‌കറിനെയും കാറില്‍ കയറ്റിയ റഫീഖ് തോക്ക് ചൂണ്ടി ജുനൈദിനെ ഓടിക്കുകയായിരുന്നു.

പണവും സ്വര്‍ണവും തട്ടി

പണവും സ്വര്‍ണവും തട്ടി

കാറിനകത്തു വച്ച് തന്നെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന 25,000 രൂപ തട്ടിയെടുത്തായും നാഗരാജ് പരാതിയില്‍ വ്യക്തമാക്കി. തന്റെ പക്കലുള്ള സ്വര്‍ണമോതിരവും അവര്‍ തട്ടിയെടുത്തതായും ഇയാളുടെ പരാതിയിലുണ്ട്.

മര്‍ദ്ദനം തുടര്‍ന്നു

മര്‍ദ്ദനം തുടര്‍ന്നു

മണ്ണാര്‍ക്കാടുള്ള എടിഎമ്മില്‍ വച്ചു നാഗരാജിനെ ഭീഷണിപ്പെടുത്തി റഫീഖ് 22,000 രൂപ പിന്‍വലിപ്പിച്ചു. 10 ലക്ഷം രൂപ തനിക്കു നല്‍കണമെന്നാവശ്യപ്പെട്ട് നാഗരാജിനെ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. രൂപ താന്‍ വന്ന കാറിലാണെന്നു നാഗരാജ് ഇയാളെ അറിയിക്കുകയായിരുന്നു.

വീണ്ടും ഒലവക്കോട്ടേക്ക്

വീണ്ടും ഒലവക്കോട്ടേക്ക്

പണം തന്റെ കാറിലുണ്ടെന്ന് നാഗരാജ് വെളിപ്പെടുത്തിയതോടെ റഫീഖ് കാര്‍ വീണ്ടു ഒലവക്കോട്ടേക്ക് തിരിച്ചുവിട്ടു. പക്ഷെ ഇതിനിടെ നാഗരാജിന്റെ സുഹൃത്തായ ജുനൈദ് കാറിന്റെ ചില്ല് തകര്‍ത്തു പണം എടുത്തുകൊണ്ടു പോയിരുന്നു.

കാറും തട്ടിയെടുത്തു

കാറും തട്ടിയെടുത്തു

പണം കാറില്‍ ഇല്ലെന്നു കണ്ടെത്തയിതോടെ റഫീഖ് കാറും തട്ടിയെടുത്തു. തുടര്‍ന്നു നാഗരാജിനെ മര്‍ദ്ദിക്കുകയും മുദ്രപത്രങ്ങളിലും വാഹന വില്‍പ്പന കരാര്‍ പത്രങ്ങളിലും കളിത്തോക്ക് തോക്ക് ചൂണ്ടി ഒപ്പിച്ചു വാങ്ങിക്കുകയും ചെയ്തു.

സംഘം രക്ഷപ്പെട്ടു

സംഘം രക്ഷപ്പെട്ടു

നാഗരാജിനെയും ഭാസ്‌കറിനെയും മണ്ണാര്‍ക്കാടിനടുത്തുള്ള റോഡില്‍ ഇറക്കിവിട്ട് റഫീഖും സംഘവും രക്ഷപ്പെടുകയായിരുന്നു. ഭയത്തെ തുടര്‍ന്ന് നാഗരാജും ഭാസ്‌കറും പരാതി നല്‍കാതെ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്ത് എടുത്ത 10 ലക്ഷം രൂപ ജുനൈദ് പിന്നീട് നാഗരാജിനു കൈമാറി. ദിവസങ്ങള്‍ കഴിഞ്ഞാണ് നാഗരാജ് പോലീസില്‍ പരാതി നല്‍കിയത്.

English summary
Robbery in palakkad.
Please Wait while comments are loading...