കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ ദമ്പതികളെ സഹായിക്കാനെത്തിയവര്‍ ചെയ്തത്... ഞെട്ടിക്കും!!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: എവിടേയും സുരക്ഷിതമല്ല, അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും. ഭയമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ നാടും എത്തുകയാണ്. കാറ് തകരാറിലായതിനേത്തുടര്‍ന്ന് റോഡില്‍ നിറുത്തിയ ദമ്പതികളെ സഹായിക്കാനെന്ന വ്യാജേന എത്തിയവര്‍ അവരെ കവര്‍ച്ച ചെയ്തത്. പുലര്‍ച്ചെ തൃശൂര്‍ പറളിക്കാടിയുന്നു സംഭവം നടന്നത്. പാലക്കാട് സ്വദേശി വിനോദ് കുമാറിന്റെയും കുടുംബത്തിന്റേയും പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ കൊള്ളയടിച്ചത്. 

Robbery

പിറവത്ത് നിന്നും ഷൊര്‍ണൂറിലേക്ക് പോകുകയായിരുന്നു വിനോദ് കുമാറും കുടുംബവും കാറിന്റെ വൈപ്പര്‍ കേടായതിനേത്തുടര്‍ന്നാണ് കാര്‍ റോഡില്‍ നിര്‍ത്തിയത്. അതുവഴി ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്യം തിരക്കുകയും തങ്ങള്‍ സഹായിക്കാമെന്ന് വിനോദ് കുമാറിനോട് പറയുകയും ചെയ്തു. കാര്‍ തള്ളി മുന്നോട്ട് അല്പം കൂടെ വെളിച്ചമുള്ള സ്ഥലത്ത് നിറുത്തിയതിന് ശേഷം മുന്നോട്ട് പോയ അവര്‍ തിരികെ വന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. വിനോദ് കുമാറിന്റെ ഭാര്യയുടെ താലിമാല വരെ പൊട്ടിച്ചാണ് അക്രമികള്‍ കടന്നു കളഞ്ഞത്. 

ദമ്പതികളുടെ മൊബൈല്‍ ഫോണും കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തിയരുന്നു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പോലീസ് ഇപ്പോള്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം.

English summary
Two men robbed a family in car beside the state highway near Thrissur.
Please Wait while comments are loading...