ജ്വല്ലറിയില്‍ മുക്കുപണ്ടം നല്‍കി തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം നല്‍കി ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ബേക്കലിലെ രാജേഷ്, കാഞ്ഞങ്ങാട്ടെ രഞ്ജീസ് എന്നിവരാണ് പിടിയിലായത്. കുണ്ടംകുഴിയിലെ മണികണ്ഠനെ തിരയുന്നു. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് കരുതുന്നു. എംജി റോഡ് ട്രാഫിക് ഐലന്‍ഡിനടുത്ത് ജില്ലാ ലീഗ് ഓഫീസിന് മുന്‍വശത്തെ ജ്വല്ലറിയിലാണ് സംഘം തട്ടിപ്പ് നടത്തിയത്.

ജാസിമിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; നിരവധി പേരില്‍ നിന്ന് മൊഴിയെടുത്തു

നാല് ദിവസം മുമ്പ് ഒരു യുവാവ് ജ്വല്ലറിയിലെത്തി ഒരു മോതിരം വിറ്റിരുന്നു. വിവാഹ മോതിരമെന്നാണ് ജ്വല്ലറി ജീവനക്കാരോട് പറഞ്ഞത്. സ്വര്‍ണം ഉരച്ചു നോക്കി ഉറപ്പു വരുത്തിയതിന് ശേഷം 5 ഗ്രാം സ്വര്‍ണമോതിരത്തിന്റെ വിലയായ 14,500 രൂപ യുവാവിന് നല്‍കി. പിന്നീട് സ്വര്‍ണം ഉരുക്കിയപ്പോഴാണ് സ്വര്‍ണം പുറമെ പൂശിയത് മാത്രമാണെന്നും നാലര ഗ്രാമോളം മുക്കുപണ്ടമാണെന്നും അറിഞ്ഞത്. ഇന്നലെ വീണ്ടും മറ്റൊരു യുവാവ് ജ്വല്ലറിയിലെത്തി ഇതേ രീതിയിലുള്ള മോതിരം നല്‍കി കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

gold

യുവാവിനെ ജീവനക്കാര്‍ ചോദ്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിക്കാനൊരുങ്ങുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ജീവനക്കാര്‍ പിറകെയോടി ബഹളം വെച്ചപ്പോള്‍ നാട്ടുകാരും ഒപ്പം കൂടി ഫോര്‍ട്ട് റോഡ് കെഎസ്ടിഎ ഭവന് സമീപം വെച്ച് യുവാവിനെ പിടികൂടുകയായിരുന്നു. ജ്വല്ലറിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന കൂട്ടാളി നാടകം പൊളിഞ്ഞതോടെ രക്ഷപ്പെട്ടു. പിടിയിലായ യുവാവിനെ നാട്ടുകാര്‍ ജ്വല്ലറിയിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. മറ്റൊരു ജ്വല്ലറിയില്‍ നിന്ന് ലഭിച്ച 11,000 രൂപയോളം ഇയാളുടെ പോക്കറ്റിലുണ്ടായിരുന്നു. കൂട്ടാളിയെ പൊലീസ് ഫോണില്‍ വിളിപ്പിച്ച് തന്ത്രപൂര്‍വ്വം വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യുവാവ് മുങ്ങിയിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ കാലുകുത്താനാകുന്നില്ല, ഉപതിരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പിന്മാറി!

ജാസിമിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; നിരവധി പേരില്‍ നിന്ന് മൊഴിയെടുത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rold gold fraud in kasarkode; police arrested two men

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്