കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൊണാല്‍ഡീഞ്ഞോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: എന്തായിരുന്നു ആ സംഭവം? അതും കോഴിക്കോട്...

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ റൊണാല്‍ഡീഞ്ഞോയുടെ വാഹനത്തിന്റെ മുന്നിലേക്ക് സിഗ്നല്‍ ലൈറ്റ് പതിക്കുകയായിരുന്നു.

റോഡിന്റെ ഒരുവശത്ത് സഥാപിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ സിഗ്നല്‍ ലൈറ്റാണ് കാറിന് മുന്നിലേക്ക് പതിച്ചത്. എന്നാല്‍ സംഭവം സുരക്ഷാ വീഴ്ചയല്ലെന്ന് പോലീസ് അറിയിച്ചു. ആരാധകരുടെ തിരക്കു മൂലമാണ് ലൈറ്റ് നിലം പതിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ronaldinho23

കഴിഞ്ഞ ദിവസമാണ് റൊണാല്‍ഡീഞ്ഞോ കോഴിക്കോട് എത്തിയത്. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെത്തന്നെ ഫുട്‌ബോള്‍ താരത്തെ കാണാന്‍ ആരാധകര്‍ നിറഞ്ഞിരുന്നു. ഇന്നും ആരാധകരുടെ തിരക്കാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.

ഫെബ്രുവരി അഞ്ചുമുതല്‍ 21 വരെ ഇന്ത്യയും വിദേശ രാജ്യങ്ങളും ടീമുകളും പങ്കെടുക്കുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ഇതിന്റെ അംബാസിഡറായാണ് റൊണാല്‍ഡീഞ്ഞോ കോഴിക്കോട് എത്തിയത്.

English summary
ronaldinho narrow escape in accident at kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X