Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടച്ചങ്കന്റെ നാട്ടില്‍ പോലീസിനെ ആക്രമിച്ച ആര്‍എസ്എസ് സംഘം കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു...

പ്രനൂബിനെ പിന്തുടര്‍ന്നോടിയ പോലീസ് സംഘത്തിന് നേരെയാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

കണ്ണൂര്‍: പിണറായി പുത്തംകണ്ടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തലശേരി സിഐയ്ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. പുത്തംകണ്ടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാറോളി പ്രനൂബിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമമുണ്ടായത്.

പടുവിലായിലെ സിപിഎ പ്രവര്‍ത്തകന്‍ മോഹനന്‍ വധക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്ന കേസില്‍ പ്രനൂബിനെ അറസ്റ്റ് ചെയ്യാനായാണ് തലശേരി സിഐ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും പ്രനൂബിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ ജീപ്പില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

bjp

പ്രനൂബിനെ പിന്തുടര്‍ന്നോടിയ പോലീസ് സംഘത്തിന് നേരെയാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ജീപ്പില്‍ നിന്നും ഇറങ്ങിയോടിയ പ്രനൂബ് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരെയാണ് ആര്‍എസ്എസ് സംഘം അക്രമിച്ചത്.

പോലീസിനെ അക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ പ്രനൂബിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെയാണ് സിഐയ്ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റത്. പ്രനൂബിനെതിരെ കാപ്പ നിലനില്‍ക്കുന്നതായി പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+