ഉറ്റവരുടെ മുന്നിലിട്ട് 'കഥ തീര്‍ക്കുന്ന'വര്‍; ആലപ്പുഴയില്‍ നേതാക്കള്‍, പാലക്കാട്ട് പ്രവര്‍ത്തകര്‍
കൊച്ചി: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. പോലീസ് എല്ലാ സുരക്ഷയും ഒരുക്കിയെന്ന് പറയുമ്പോഴും പോലീസ് സ്‌റ്റേഷനുകള്‍ക്ക് അടുത്താണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ആലപ്പുഴ ജില്ലയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് നേതാക്കള്‍ ആയിരുന്നു എങ്കില്‍ പാലക്കാട് കൊല്ലപ്പെടുന്നത് പ്രാദേശിക നേതാക്കളോ അല്ലെങ്കില്‍ പ്രവര്‍ത്തകരോ ആണ്.
വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ കൊലപ്പെടുത്തിയതും ആഘോഷ ദിനത്തില്‍ ഉറ്റവരുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ സംഭവങ്ങളും സിപിഎം-ബിജെപി അക്രമങ്ങളില്‍ നേരത്തെ കേരളം കേട്ടതാണ്. അതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ എസ്ഡിപിഐ-ബിജെപി സംഘര്‍ഷത്തില്‍ അരങ്ങേറുന്നത്. വടക്കന്‍ ജില്ലകളിലേക്ക് സംഘര്‍ഷം വ്യാപിച്ചേക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സമീപകാലത്ത് പാലക്കാട്ടും ആലപ്പുഴയിലും നടന്ന കൊലപാതകങ്ങളില്‍ ചില സാമ്യതകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രിയാണ് ആലപ്പുഴയിലെ എസ്ഡിപിഐ നേതാവും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. കെഎസ് ഷാന്‍ കൊല്ലപ്പെട്ടത്. രാത്രി ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു. ശേഷം വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. 12 മണിക്കൂറുകള്‍ കഴിയുമ്പോള്‍ ബിജെപി സംസ്ഥാന നേതാവ് കൊല്ലപ്പെട്ടു.

ഡിസംബര്‍ 20ന് രാവിലെയാണ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. രണ്ടു സംഭവങ്ങളിലും നിരവധി പേര്‍ അറസ്റ്റിലായി. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

പാലക്കാട് അഞ്ച് മാസം മുമ്പാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടത്. ഭാര്യയുമായി അതിരാവിലെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു കാറിലെത്തിയ സംഘം വെട്ടിയത്. ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റിലായി. എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടിച്ചില്ലെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈര്‍ കൊല്ലപ്പെട്ടത്.

സഞ്ജിത് കൊല്ലപ്പെട്ട് കൃത്യം അഞ്ച് മാസം തികയവെയാണ് സുബൈര്‍ കൊല്ലപ്പെട്ടത്. സുബൈറിന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് പിതാവുമായി ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ കാറിലെത്തിയ സംഘം ഇടിച്ചിട്ട് വെട്ടുകയായിരുന്നു. 24 മണിക്കൂര്‍ തികയാനിരിക്കെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം കടയില്‍ കയറി വെട്ടിക്കൊന്നിരിക്കുന്നത്.
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍

രണ്ടു വര്‍ഷം മുമ്പ് ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബൈക്കുകള്‍ തമ്മില്‍ ഇടിച്ചിരുന്നു. ഇത് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലുമെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കട പിന്നീട് കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനുമായി തര്‍ക്കമുണ്ടാകുകയും ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സക്കീറിനെ വെട്ടിയ കേസിലെ പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരെയാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സുബൈറിന്റെ കൊലയാളികള്‍ എത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റേതാണ് എന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്‍ വാടകയ്ക്ക് എടുത്തത് സുബൈറിന്റെ അയല്‍വാസിയായ ബിജെപി പ്രവര്‍ത്തകനാണ് എന്നതും കേസിനെ വ്യത്യസ്തമാക്കുന്നു. സുബൈര്‍ വധത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയുണ്ടായിരിക്കെയാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നത്.

ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് രണ്ടു പാര്‍ട്ടികളുടെയും നേതാക്കളാണെങ്കില്‍ പാലക്കാട്ട് കൊല്ലപ്പെട്ടത് പ്രവര്‍ത്തകരാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ആലപ്പുഴയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി വിജയ് സാഖറെ തന്നെയാണ് പാലക്കാട്ടെ സംഭവങ്ങളും അന്വേഷിക്കുന്നത്. ശ്രീനിവാസന്റെ ബലിദാനം പാഴാകില്ലെന്ന ബിജെപി നേതാക്കളുടെ പ്രതികരണം ഇനിയും സംഘര്‍ഷ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications