• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍എസ്എസ് കലാപം നടത്താന്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിക്കുന്നു; പോപ്പുലര്‍ ഫ്രണ്ട്

Google Oneindia Malayalam News

ആലപ്പുഴ: ബിജെപിക്കും ആര്‍എസ്എസിനും എതിരെ രൂക്ഷവിമര്‍ശനവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രംഗത്ത്. ഹിന്ദു മുസ്ലീം വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിരന്തരം നുണപ്രചാരണം നടത്തുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേര് എടുത്ത് പറഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിമര്‍ശനം.

പ്രിയങ്കയുടെ നീക്കം ആദ്യം തള്ളി, പിന്നാലെ അപകടം മണത്തു: റൂട്ട് മാറ്റി ബിജെപിയും എസ്പിയുംപ്രിയങ്കയുടെ നീക്കം ആദ്യം തള്ളി, പിന്നാലെ അപകടം മണത്തു: റൂട്ട് മാറ്റി ബിജെപിയും എസ്പിയും

കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. കെ.സുരേന്ദ്രന്‍ വിദ്വേഷ പ്രചാരണത്തിനും പ്രസ്താവനകള്‍ക്കുമെതിരെ പത്തിലേറെ പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. കലാപം സൃഷ്ടിക്കാനള്ള ആസൂത്രിത ശ്രമമാണ് അവര്‍ നടത്തുന്നത്.

1

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഷാനിന്റെ മരണം ഉറപ്പിച്ചതിന് ശേഷം ആറോളം വീടുകള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. അക്രമസംഭവങ്ങളില്‍ പൊലീസ് ബിജെപി നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കിയെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കുറ്റപ്പെടുത്തി.

2

ആലപ്പുഴയില്‍ ക്യാംപ് ചെയ്ത് വത്സന്‍ തില്ലങ്കേരി തന്നെ എല്ലാത്തിനും നേതൃത്വവും ആസൂത്രണവും വഹിച്ചു. തീവ്ര ഹിന്ദുത്വ നേതാവ് ക്യാംപ് ചെയ്ത് കൊലവിളി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഷാനിന്റെ കൊലപാതകം. മാസങ്ങളുടെ ഗൂഡാലോചന നടത്തിയ ശേഷമാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആലപ്പുഴയിലെ ക്ഷേത്രങ്ങില്‍ പോപ്പുലര്‍ ഫ്രണ്ട് പതാക കെട്ടുന്നു എന്ന പറഞ്ഞ സുരേന്ദ്രന്‍ തെളിവ് ഹാജരാക്കണം. കലാപങ്ങള്‍ക്ക് വേണ്ടി ആര്‍എസ്എസ് സേവ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിക്കുകയാണ്. കലാപങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കനത്ത നിലപാട് സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടാതെ കെ സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്യണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു,

3

അതേസമയം, കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലര്‍ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലന്‍സ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

4

തൃത്താലയില്‍ നിന്നും വന്ന ആംബുലന്‍സാണ് എസ്ഡിപിഐ നേതാവിന്റെ മൃതദ്ദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയില്‍ എസ്ഡിപിഐക്ക് നിരവധി ആംബുലന്‍സുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയില്‍ നിന്ന് ആംബുലന്‍സ് വന്നതെങ്ങനെയാണ്? രണ്‍ജിത്തിന്റെതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്നിരുന്നു.

5

ബിജെപി പ്രവര്‍ത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്. അതേ രീതിയിലാണ് രണ്‍ജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളില്‍ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.

6

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവായ ഇപ്പോഴത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷം വ്യാപകമായ ആക്രമണങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ പിഎഫ്‌ഐ-എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ട്. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്റെ പങ്ക് പൊലീസ് അന്വേഷിക്കണം. വാഹന പരിശോധനയും റെയിഡും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരസ്യം കൊടുത്തത് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാല്‍ ഏതെങ്കിലും പ്രതികളെ കിട്ടുമോ? രണ്‍ജിത്ത് മരിക്കുന്നതിന്റെ തലേ ദിവസം അര്‍ദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

cmsvideo
  WHO demanded mandatory booster dose for high risk groups | Oneindia Malayalam
  English summary
  RSS uses Seva Bharati's ambulance to quell riots Says Popular Front Of India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X