കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് വരണമെങ്കില്‍ ഇനി ഇതരസംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇനവി കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തിയാലും പ്രശ്‌നമാണ്. അവര്‍ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ കഴിയേണ്ടി വരും. 14 ദിവസമാണ് ക്വാറന്റീന്‍ കാലാവധി.

1

ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവരും ക്വാറന്റീനില്‍ കഴിയേണ്ട വരും. ഇവര്‍ക്കാണ് 14 ദിവസത്തെ ക്വാറന്റീന്‍ ഉണ്ടാവുക. ബാക്കിയുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെയാണ്. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അതേസമയം കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുകളില്ല. ഇവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരുന്ന സാഹചര്യത്തിലാണിത്.

ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാകുന്നവര്‍ക്കും നിര്‍ദേശമുണ്ട്. കേരളത്തില്‍ താമസിക്കുന്ന നെഗറ്റീവായവര്‍ ഇവിടെ താമസിക്കുന്ന കാലയളവില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടമായാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ ചികിത്സ തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

അതേസമയം കൊവിഡ് പ്രതിരോധത്തിന് ജില്ലകള്‍ക്ക് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഒന്നരലക്ഷം വരെയാകുമെന്ന മുന്നറിയിപ്പും ഇതിനിടെ വന്നിട്ടുണ്ട്. ജനിതക മാറ്റം വൈറസിന് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് രോഗ തീവ്രതയ്ക്ക് വേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയെ കൂടി സഹകരിപ്പിച്ച് ഐസിയു-വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

English summary
rtpcr test must for coming to kerala from another states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X