അവള്‍ ഒരുകാലവും കാക്കിക്കുപ്പായങ്ങളെ വിശ്വസിക്കില്ല; പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്‌ക്കെതിരെ എസ് സുദീപ്
തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കേസിന്റെ പേരില്‍ പിതാവിനെയും മൂന്നാം ക്ലാസുകാരിയെയും നടുറോഡില്‍ വിചാരണ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വാഹനത്തിന് സമീപം നിന്ന പിതാവിനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ താന്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞെങ്കിലുും പൊലീസ് ഉദ്യോഗസ്ഥ വിശ്വസിച്ചില്ല. തുടര്‍ന്ന് മോഷണം പോയ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിംഗ് ചെയ്ത ഫോണ്‍ കാറിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പിങ്ക് പൊലീസിനെ സിവില്‍ പൊലീസ് ഓഫീസര്‍ രജിതയെ സ്ഥലം മാറ്റിയിരുന്നു. രജിതയ്‌ക്കെതിരെ വകുപ്പ് തല നടപടിക്ക് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇപ്പോഴിതാ ഈ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ആ പെണ്‍കുട്ടി ഒരിക്കലും കാക്കിക്കുപ്പായങ്ങളെ വിശ്വസിക്കില്ലെന്ന് എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാണ്.
ആ കുട്ടി ജീവിതകാലം മുഴുവനും നിങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യും. ഐഎസ്ആര്‍ഒയിലേയ്ക്ക് വലിയ യന്ത്രഭാഗങ്ങള്‍ വലിയ വണ്ടികളില്‍ കൊണ്ടു പോകുന്നതു കാണാന്‍ ആറ്റിങ്ങലിലെ റോഡരികില്‍ അച്ഛന്റെ കൈ പിടിച്ചെത്തിയ ഒരു മൂന്നാം ക്ലാസുകാരി. വണ്ടി വരാന്‍ താമസിച്ചു. അച്ഛനും മകളും തൊട്ടടുത്ത കടയില്‍ പോയി ഒരു നാരങ്ങാവെള്ളം കുടിച്ചു മടങ്ങിയെത്തി.
അവിടെ കിടന്നിരുന്ന പിങ്ക് പൊലീസിന്റെ വാഹനത്തില്‍ നിന്ന് അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കു കൈമാറിയെന്നും ആരോപിച്ച് പൊലീസ് ആ അച്ഛനെയും മകളെയും റോഡില്‍ വച്ച് പരസ്യമായി ചോദ്യം ചെയ്തു, ദേഹ പരിശോധന നടത്തി. അവള്‍ വല്ലാതെ പേടിക്കുകയും ഉറക്കെക്കരയുകയും ചെയ്തു. ജനം കൂടി. കാണാതായ ഫോണിലേയ്ക്ക് വിളിച്ചു നോക്കി. പൊലീസ് വാഹനത്തിലെ ബാഗിനുള്ളിലിരുന്ന് ഫോണ്‍ റിംഗ് ചെയ്തു.
ആ കുട്ടി ഇപ്പോഴും കരയുന്നുണ്ടാവണം. അവള്‍ ഒരു കാലവും കാക്കിക്കുപ്പായങ്ങളെ വിശ്വസിക്കില്ല. ഒരുപക്ഷേ മനുഷ്യനെത്തന്നെയും.
കുട്ടിക്കാലത്ത് അച്ഛന്റെ കൈ പിടിച്ച് റോഡരികില്‍ പോയി വണ്ടി നോക്കി നിന്നിരുന്ന പഴയ ഒരു കുട്ടിയെ ഓര്‍ത്തു. ആ കുട്ടി വലുതാവുകയും സരിത തിയേറ്ററില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു കാര്യവുമില്ലാതെ പൊലീസിന്റെ ചൂരലടി വാങ്ങുകയും ചെയ്തു.
Recommended Video
അവന്‍ പിന്നെയും വളരുകയും നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റ് ആവുകയും ചെയ്തു. എസ് ഐയെ റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ട ദിവസം രാത്രി പൊട്ടിച്ചിതറിയ മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സിന്റെ ജനാലച്ചില്ലുകളുടെ ശബ്ദം. കുറ്റാരോപിതരുമായി പലതവണ പൊലീസ് വീട്ടില്‍ വരികയും ചെറുപ്പം തൊട്ടേ പൊലീസിനെ കണ്ടു വളരുകയും ചെയ്തിട്ടും പൊലീസിനെ ഇന്നും വല്ലാതെ ഭയക്കുന്ന അയാളുടെ മകളെ ഓര്‍ത്തു. പൊലീസിന് തെറ്റു ചെയ്യാന്‍ കഴിയുമോ എന്ന് ഇന്നും അത്ഭുതപ്പെടുന്ന മകള്‍.
സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്? നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications