കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹർജികൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച്

  • By Desk
Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് ഹർജികൾ പരിഗണിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി കോടതിക്ക് മുമ്പിലെത്തിയിരിക്കുന്ന എല്ലാ ഹർജികളും നവംബർ 13ന് വൈകിട്ട് മൂന്ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുറന്ന കോടതിയിലാണ് വാദം കേൾക്കുകയെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

sc

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അയ്യപ്പ ഭക്തന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. 3 റിട്ട് ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. 19 പുന: പരിശോധന ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല നട നവംബർ അഞ്ചിന് തുറക്കും. മണ്ഡലകാല പൂജകൾക്കായി നവംബർ 16നാണ് നട തുറക്കുന്നത്.

ശബരിമലയെ തകർക്കാൻ വനം വകുപ്പിന്റെ ശ്രമമെന്ന് ദേവസ്വം ബോർഡ്, ആരോപണം തള്ളി വനം വകുപ്പ്ശബരിമലയെ തകർക്കാൻ വനം വകുപ്പിന്റെ ശ്രമമെന്ന് ദേവസ്വം ബോർഡ്, ആരോപണം തള്ളി വനം വകുപ്പ്

ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടിശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി

English summary
3 member bench will hear writ petion in sabarimala case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X