ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഇടപാടുകൾ പരിശോധിച്ച് രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് ഹസ്യാന്വേഷണ വിഭാഗം. ഇയാൾക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോടികളുടെ ഭൂമി ഇടപാടുകളാണ് ഇയാൾ നടത്തിയത്. ബ്ലേഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാനേഷണ വിഭാഗം പരിശോധന തുടങ്ങിയത്.
മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഇടനിലക്കാരനെന്നാണ് സൂചന. ഇയാൾ തന്റെ സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാടുകൾ നടത്തിയെന്നും കണ്ടത്തിയിട്ടുണ്ട്.

നേരത്തെ ശബരിമല ക്ഷേത്രത്തിലെ 'ദ്വാരപാലക' ഉൾപ്പെടെ വിഗ്രഹങ്ങൾക്ക് സ്വർണം പൂശിയത് ഉണ്ണികൃഷ്‌ണൻ പോറ്റിയാണ്. അതിനിടെ സ്വർണം പൂശുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഫണ്ട് സ്വരൂപിച്ചു എന്നാണ് ഇപ്പോഴത്തെ വിവരം. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ധനികരായ വ്യവസായികളിൽ നിന്നും മറ്റുമാണ് ഇത്തരത്തിൽ പണം പിരിച്ചതെന്നാണ് വിവരം.
ബെംഗളൂരു ആസ്ഥാനമായുള്ള രണ്ട് ബിസിനസുകാരും സംഭവത്തിൽ ഇയാളുമായി ഗൂഢാലോചന നടത്തിയതായി സംശയിക്കപ്പെടുന്നു. മാത്രമല്ല 2019ൽ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ശബരിമലയിലെ സ്വർണം പൂശി കവാടത്തിന്റെയും മറ്റും ഭാഗങ്ങൾ ബെംഗളൂരുവിലെ ശ്രീരാംപുരയിലെ ശ്രീ അയ്യപ്പൻ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചില ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ചെന്നൈയിലാണ് ഇത് സ്വർണം പൂശാൻ കൊണ്ടുപോയത്. അവിടെ ഉണ്ണികൃഷ്‌ണന്‍ പോറ്റി ഇതിനെ പ്രദര്‍ശന വസ്‌തുവാക്കി എന്നാണ് വിവരം. നടന്‍ ജയറാമിനെയും പ്രമുഖ ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തെന്നാണ് വിവരം. ഇവരും സത്യാവസ്ഥ അറിയാതെ പറ്റിക്കപ്പെടുകയായിരുന്നു.
ഇതിന്റെ പേരിൽ വ്യാപക ഫണ്ട് പിരിവും നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഉണ്ണികൃഷ്‌ണന്‍ പോറ്റി, രമേശന്‍ റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ ബംഗളുരുവിൽ എത്തിച്ചതെന്ന് ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ സ്ഥിരീകരിച്ചു. ശബരിമലയിലെ പ്രധാന വാതില്‍ എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ഭഗവാനോടുള്ള വിശ്വാസം കൊണ്ടാണ് ഇവിടെ പൂജ ചെയ്യാന്‍ അനുമതി നല്‍കിയതെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
ബെംഗളൂരുവിൽ നാട്ടിലെത്തിയ ഉണ്ണികൃഷ്‌ണൻ പോറ്റി മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുകയാണ്. നിരപരാധിത്വം തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാനിന്നും മാധ്യമങ്ങള്‍ ഒരാള മാത്രം ഫോക്കസ് ചെയ്യുകയാണെന്നും പറഞ്ഞ ഇയാൾ പറയാനുള്ളത് കോടതിയില്‍ പറയുമെന്നും വ്യക്തമാക്കിയിരുന്നു.
1998ല്‍ പ്രമുഖ വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയിരുന്നു. ഇതിന് 2019ല്‍ മങ്ങലേൽക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു. അതിന് ശേഷമാണ് ഈ തട്ടിപ്പുകൾ നടന്നതെന്നാണ് വിവരം.
അതിനിടെ ഉണ്ണികൃഷ്‌ണൻ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനാണെന്ന് ചില വിവരങ്ങൾ പുറത്തുവന്നിരുന്നു. ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്‌തുവെന്ന ചില വിവരങ്ങളും ലഭ്യമാണ്, ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് ഇയാൾ നഗരത്തിൽ എത്തുന്നത്.
പലപ്പോഴും ശബരിമലയിലെ കാര്യങ്ങളിൽ സ്പോൺസർഷിപ്പ് അടക്കമുള്ളവ ഇയാൾ ഏറ്റെടുത്തിരുന്നു എന്നാണ് വിവരം. അതും ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് വ്യവസായികൾ നൽകിയ സംഭവനയിൽ നേരത്തെ നിർധന അയ്യപ്പ ഭക്തർക്ക് വീടും വച്ച് നൽകിയിരുന്നു. ഇതോടെ ബെംഗളൂരുവിൽ ഇയാൾക്ക് സഹായമായി കൂടുതൽ പേർ ഉണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications