കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം, നേതാക്കള്‍ യോഗം ചേര്‍ന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രേവശന വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആദ്യഘട്ടത്തില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിരുന്നു. കോടതി വിധിയെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരേ പോലെ സ്വാഗതം ചെയ്‌തെങ്കില്‍ സംസ്ഥാന നേതൃത്വം പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ബിന്ദു കൃഷ്ണ, വിടി ബല്‍റാം തുടങ്ങിയ പല നേതാക്കാളുടേയും എതിര്‍പ്പിനെ മറികടന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകം പ്രതിഷേധ പരിപാടികളുടെ ഭാഗമായത്.

<strong>താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍</strong>താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍

ഒരു ഘട്ടത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന നാമജപ ഘോഷയാത്രയില്‍ പതാകയേന്താതെ പങ്കെടുക്കാനുള്ള അനുമതിയും കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നല്‍കി. കോടതി വിധിയോടുള്ള കെപിസിസിയുടേയും പ്രതിപക്ഷ നേതാവിന്റെയും നിഷേധാത്മക നിലപാടിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം കെ എസ് യു പ്രവര്‍ത്തകര്‍.

ശബരിമലയില്‍ സ്ത്രീപ്രവേശനം

ശബരിമലയില്‍ സ്ത്രീപ്രവേശനം

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം നടത്തുന്ന സമരങ്ങളില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ് ഉണ്ട്. കഴിഞ്ഞ ദിവസം വിടി ബല്‍റാം എംഎല്‍എ ഈ എതിര്‍പ്പ് പരസ്യമായി പ്രകടമാക്കുകയും ചെയ്തിരുന്നു.

നേതൃത്വത്തിന്റെ നിലപാട്

നേതൃത്വത്തിന്റെ നിലപാട്

കെപിസിസി നേതൃത്വത്തിന്റെ നിലപാടിനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനകളിലേക്കും കടക്കുന്നു എന്ന സൂചനയാണ് കെ എസ് യുവിലെ ഒരു വിഭാഗം നേതാക്കള്‍ നല്‍കുന്നത്. പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത് യോഗം ചേര്‍ന്നുകൊണ്ട് നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

കെ എസ് യു പ്രവര്‍ത്തകര്‍

കെ എസ് യു പ്രവര്‍ത്തകര്‍

വിശ്വാസത്തെ ഉപയോഗിച്ച ഭരണഘടനയ്ക്കുമേല്‍ സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും വിവിധി ജില്ലകളില്‍ നിന്നെത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ യോഗത്തില്‍ വിലയിരുത്തി.

തിരുവനന്തപുരത്ത് യോഗം

തിരുവനന്തപുരത്ത് യോഗം

കെ എസ് യു നേതാക്കളായ അനൂപ് മോഹന്‍, ഗംഗാ ശങ്കര്‍ പ്രകാശ്, ഷമീം ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍

ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍

ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തേയും രാഷ്ട്രീയ ബോധ്യങ്ങളേയും നിഷേധിക്കലാണെന്ന് വിലിയിരുത്തിയ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ആചാരപരമായ അധികാരം മാത്രം

ആചാരപരമായ അധികാരം മാത്രം

ശബരിമമലയില്‍ പന്തളം കൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത്. എന്നിട്ടും ശബരിമലയില്‍ അധികാരം ഉണ്ടായിരുന്നു ആദിവാസി-ഈഴവ കുടുംബങ്ങളുടെ അവകാശങ്ങലെ സംബന്ധിച്ച് നിശബ്ദപാലിക്കുന്ന ചെന്നിത്തല രാജകൊട്ടാരത്തിന്റെ അധികാരത്തിന് വേണ്ടി വാദിക്കുകയാണെന്നും യോഗം വിലിയിരുത്തി.

കോണ്‍ഗ്രസ് കൂട്ടു നില്‍ക്കരുത്

കോണ്‍ഗ്രസ് കൂട്ടു നില്‍ക്കരുത്

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരേയും മേല്‍ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തെ ദളിത്-പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ശ്രമത്തിന് കോണ്‍ഗ്രസ് കൂട്ടു നില്‍ക്കരുത്.

കടുത്ത ഭാഷയില്‍

കടുത്ത ഭാഷയില്‍

സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വേണ്ടി ശബരിമലയില്‍ ചോരവീഴിത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ മുമ്പ് യുവതിയെ സന്നിധാനത്ത് പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തതിനേയും യോഗം കടുത്ത ഭാഷയില്‍ അപലപിച്ചു.

തെറ്റായ നയങ്ങള്‍

തെറ്റായ നയങ്ങള്‍

കെപിസിസിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്ത കെ എസ് യു- യൂത്തോകോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.

അധികാരമോഹം

അധികാരമോഹം

അധികാരമോഹം തലക്ക് പിടിച്ച് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലച്ചോര്‍ മന്ദിച്ച് പോയിരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പോയിട്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സംഘടനാ ശേഷി തന്നെ യുവജനനേതൃത്വത്തിന് നഷ്ടപ്പെട്ട് പോയിരിക്കുന്നു.

സംഘപരിവാറിന് ഗുണം

സംഘപരിവാറിന് ഗുണം

സീറ്റ് ചര്‍ച്ചകളില്‍ മാത്രം അഭിപ്രായം പറയുന്ന യുവജന നേതൃത്വം മറ്റു വിഷയങ്ങളിലൊക്കെ അഭിപ്രായം പറയുന്നത് കുറ്റകരമായി കാണുന്നു. സംഘപരിവാറിന് ഗുണം ചെയ്യുന്ന കെപിസിസി നിലപാട് പുനഃപരിശോധിക്കണമെന്നും കേരള ഘടകത്തെ തിരുത്താന്‍ എഐസിസി നേതൃത്വത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.

<strong>ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ കോടതി വിധി നടപ്പിലാക്കേണ്ടത്</strong>ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ കോടതി വിധി നടപ്പിലാക്കേണ്ടത്

English summary
sabarimala; ksu workers againsnnt chennithala and kpcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X