കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന് മേൽശാന്തി, ഐജി മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

ശബരിമല: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച് ആചാരലംഘനം നടന്നാൽ നട അടച്ച് ശുദ്ധികലാശം നടത്തുമെന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഐജി അജിത്ത് കുമാർ‌ സന്നിധാനത്തെത്തി മേൽശാന്തിയെ സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.

യുവതികൾ വീണ്ടുമെത്തിയാൽ വീണ്ടും നടയടച്ച് ശുദ്ധികലാശം നടത്തും. തന്ത്രി കണ്ഠരര് രാജീവരുടെ നിർദ്ദേശപ്രകാരം കാര്യങ്ങൾ തീരുമാനിക്കുമെന്ന് മേൽശാന്തി വ്യക്തമാക്കി. ചിത്തിര ആട്ട വിശേഷത്തിനായി തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ശബരിമല നട തുറക്കുക. ഒരു ദിവസത്തിന് ശേഷം നട അടയ്ക്കും. പിന്നീട് മണ്ഡലകാല പൂജകൾക്കായി നവംബർ 16നാണ് നട തുറക്കുന്നത്.

sabarimala

Recommended Video

cmsvideo
ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷ ഒരുക്കി പോലീസ്. | Oneindia Malayalam

പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് കനത്ത് പോലീസ് വലയത്തിലായാണ് സന്നിധാനം. സന്നിധാനത്തും പരിസരത്തും ആറാം തീയതി അർദ്ധരാത്രിവരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മുതിർന്ന സ്ത്രീകളെ അണിനിരത്തി സന്നിധാനത്ത് പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിൽ പ്രായമുള്ള 15 വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ദർശനം നടത്താൻ സുരക്ഷ തേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി വ്യക്തമാക്കി.

കനത്ത പോലീസ് വലയത്തിൽ ശബരിമല, സുരക്ഷയൊരുക്കാൻ 15 വനിതാ പോലീസുകാരും സന്നിധാനത്ത്കനത്ത പോലീസ് വലയത്തിൽ ശബരിമല, സുരക്ഷയൊരുക്കാൻ 15 വനിതാ പോലീസുകാരും സന്നിധാനത്ത്

മല ചവിട്ടാൻ മാലയിട്ടതുമുതൽ നുണപ്രചാരണം; നിരീശ്വരവാദിയെന്ന പ്രചാരണത്തിന് മറുപടിയുമായി സൂര്യ ദേവാർച്ചമല ചവിട്ടാൻ മാലയിട്ടതുമുതൽ നുണപ്രചാരണം; നിരീശ്വരവാദിയെന്ന പ്രചാരണത്തിന് മറുപടിയുമായി സൂര്യ ദേവാർച്ച

English summary
sabarimala melsanthi on womn entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X