ശബരിമലയിലേത് അട്ടിമറിയല്ല, ആചാരം..!! റോ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്...!!

  • By: Anamika
Subscribe to Oneindia Malayalam

ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കൊടി മരത്തിലെ കേടുപാടുകള്‍ പരിഹരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി. കൊടിമരത്തില്‍ ദ്രാവകം ഒഴിച്ചത് അട്ടിമറിയല്ലെന്നും മറിച്ച് ആചാരമാണെന്നുമാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പിടിയിലായ ആന്ധ്രാ സ്വദേശികള്‍ തങ്ങള്‍ കൊടിമരത്തിലേക്ക് പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി നവധാന്യങ്ങളും ദ്രാവകത്തിനൊപ്പം കൊടിമരത്തില്‍ സമര്‍പ്പിച്ചതായി ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്ക് പണമെത്തിക്കുന്നതാര്..? ശോഭനയ്ക്ക് വിഷ്ണുവിനെ അറിയില്ല..!!

പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!

പിടിയിലായ വിജയവാഡ സ്വദേശികളെ കേന്ദ്ര ഇന്റലിജന്‍സ് ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ സംഭവം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ഇന്റലിജന്‍സിനൊപ്പം റോയും അന്വേഷണം നടത്തും. ആന്ധ്ര പോലീസില്‍ നിന്നും കേരളം പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചപൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിലേക്ക് രാസദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലായിരുന്നുവെങ്കിലും പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും സംശയത്തിന്റെ പേരിൽ പിടികൂടിയ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പുറത്തായത്. 

English summary
National agencies to investigate Sabarimala Flagmast case.
Please Wait while comments are loading...