കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓറും' 'സ്‌നോയും' 'വേണ്ടണവും' അല്ല! മലക്കം മറിഞ്ഞ് കോൺഗ്രസ്സും... സ്ത്രീ പ്രവേശനത്തിൽ എതിര്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് ഏറെ പരിഹാസ്യമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരുപാട് ട്രോളുകള്‍ക്ക് വഴിവച്ചു. അതിന് ശേഷം, പുതിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പത്രസമ്മേളനവും ഏറെ ചര്‍ച്ചയായി.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എഐസിസി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇതില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സമരത്തെ പൊളിച്ചടുക്കി ബിജെപി ബൗദ്ധിക സെല്‍ നേതാവ്‌ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സമരത്തെ പൊളിച്ചടുക്കി ബിജെപി ബൗദ്ധിക സെല്‍ നേതാവ്‌

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ പാര്‍ട്ടി എന്ന നിലയില്‍ സ്ത്രീ പ്രവേശനം ശരിയല്ലെന്ന നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നും ഇല്ല. എന്നാല്‍ ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് റിവ്യൂ ഹര്‍ജി നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് നിലപാട്

സെപ്തംബര്‍ 28 ന് ആയിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ശബരിമല സ്ത്രീ പ്രവേശ കേസില്‍ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലെ നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വിധിയാണ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു കോണ്‍ഗ്രസ് അന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആ ട്വീറ്റ് ഇപ്പോഴും കിടക്കുന്നുണ്ട്.

ഉരുണ്ടുകളിച്ച് കേരളത്തിലെ നേതാക്കള്‍

ഉരുണ്ടുകളിച്ച് കേരളത്തിലെ നേതാക്കള്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉരുണ്ടുകളിക്കുകയായിരുന്നു. വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം പറഞ്ഞത്. പിന്നീട് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും പാര്‍ട്ടി തുടക്കത്തില്‍ ഔദ്യോഗികമായ ഒരു പ്രതികരണം നടത്തിയിരുന്നില്ല. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ വ്യക്തമാക്കാതെ ആയിരുന്നു പ്രതികരണങ്ങള്‍.

ഉമ്മന്‍ ചാണ്ടിയുടെ 'ഓര്‍'!

ഉമ്മന്‍ ചാണ്ടിയുടെ 'ഓര്‍'!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പ്രതികരണം ആയിരുന്നു ഏറ്റവും രസകരണം. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും അതേ സമയം വിശ്വാസികളുടെ ആശങ്ക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. യെസ് ഓര്‍ നോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയത് 'ഓര്‍' എന്ന ഉത്തരം ആയിരുന്നു എന്ന രീതിയില്‍ ആണ് പിന്നീട് പരിഹാസം വന്നത്.

ബിജെപിയേക്കാള്‍ ശക്തമായി

ബിജെപിയേക്കാള്‍ ശക്തമായി

എന്നാല്‍ ബിജെപിയേക്കാള്‍ ശക്തമായി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. കെ സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ആയിരുന്നു അത്. ആര്‍ത്തവം അശുദ്ധമാണെന്ന് പോലും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് കെ സുധാകരന്‍.

ചാനല്‍ ചര്‍ച്ചകളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

മുല്ലപ്പള്ളിയുടെ 'സ്‌നോ'യും 'വേണ്ടണ'വും!

മുല്ലപ്പള്ളിയുടെ 'സ്‌നോ'യും 'വേണ്ടണ'വും!

ഇതിനൊക്കെ ശേഷം ആയിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ മുല്ലപ്പള്ളി ഉരുണ്ടുകളിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആവുകയും ചെയ്തു.

സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരവും മുല്ലപ്പള്ളി നല്‍കിയത്. ഇരട്ടത്താപ്പല്ലേ ഇത് എന്ന് ചോദിച്ചപ്പോള്‍ സിപിഎം ആണ് ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നായി അദ്ദേഹം.

യെസ് ഓര്‍ നോ എന്ന് ചോദിച്ചപ്പോള്‍ 'സ്‌നോ' എന്നും വേണോ വേണ്ടയോ എന്ന് ചോദിച്ചപ്പോള്‍ 'വേണ്ടണം' എന്നും മറുപടി പറയുന്നത് പോലെ ആയിരുന്നു ഇത്.

പിന്തുണച്ച് ബിന്ദു

പിന്തുണച്ച് ബിന്ദു

എന്നാല്‍ കൊല്ലം ഡിസിസി പ്രസിഡന്റും മുന്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷയും ആയ ബിന്ദു കൃഷ്ണ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുമ്പും സമാനമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ് ബിന്ദു കൃഷ്ണ. എന്നാല്‍ ആരോടെങ്കിലും യുദ്ധം ചെയ്ത് ശബരിമ ദര്ഡശനം നടത്താന്‍ താനില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കിയാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിടി ബല്‍റാം

വിടി ബല്‍റാം

കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരില്‍ വിടി ബല്‍റാം മാത്രമാണ് ശക്തമായ നിലപാട് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചത്. വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഇതില്‍ വര്‍ഗ്ഗീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ചോദ്യം ചെയ്യാനും വിടി ബല്‍റാം മുതിര്‍ന്നിരുന്നു. പക്ഷേ, ഇനി എന്തായിരിക്കും ഇവരുടെ നിലപാടുകള്‍ എന്നത് നിര്‍ണായകമാണ്.

കോണ്‍ഗ്രസ് പ്രത്യക്ഷ പോരാട്ടത്തിലേക്ക്

കോണ്‍ഗ്രസ് പ്രത്യക്ഷ പോരാട്ടത്തിലേക്ക്

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തങ്ങള്‍ പ്രത്യക്ഷ പോരാട്ടത്തിനിറങ്ങുകയാണ് എന്ന് തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ അഞ്ച് വരെ ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നുണ്ട്.

പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം ഉദ്ഘാടനം ചെയ്യുന്നത് രമേശ് ചെന്നിത്തലയാണ്. സമാപന ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷും നിര്‍വ്വഹിക്കും.

റിവ്യു ഹര്‍ജി നല്‍കും

റിവ്യു ഹര്‍ജി നല്‍കും

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ കോണ്‍ഗ്രസ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കും എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഇതിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മുന്‍ ദേവസ്വം പ്രസിഡന്റുമാരുടെ യോഗം വിളിക്കുന്നുണ്ട്. ആ യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നും ഉണ്ട്.

ആര്‍ക്കൊപ്പം

ആര്‍ക്കൊപ്പം

വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണം എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആവശ്യം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍ ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളാണെന്ന് കോടതിയ്ക്ക് മുന്നില്‍ തെളിയിക്കാന്‍ ആര്‍ക്കും ആയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

English summary
Sabarimala Woman entry: Congress to file review petition in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X