രാജ, തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി; ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധിക്കുന്നു
Recommended Video

പമ്പ: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്ത പ്രമുഖരെയെല്ലാം അറസ്റ്റ് ചെയ്തുനീക്കി. പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെയെല്ലാം അറസ്റ്റ് ചെയ്തു. പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. പ്രമുഖര്‍ ഒഴികെയുള്ള എല്ലാവരെയും പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പമ്പയില്‍ പ്രതിഷേധ സൂചകമായി നാമജപം നടത്തിയിരുന്ന താഴമണ്‍ തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി. തുലാമാസ പൂജ അവസാനിക്കും വരെ പ്രതിഷേധ സമരം നടത്തുമെന്ന് ബിജെപി അറിയിച്ചു.
പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്ത്രി കുടുംബാംഗങ്ങളെ പമ്പ പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയിട്ടുള്ളത്. പമ്പയിലെത്തുന്ന പന്തളം രാജാവ് താമസിക്കുന്ന കെട്ടിടത്തിന് മുമ്പിലാണ് തന്ത്രി കുടുംബങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നത്.
അതിനിടെ മേഖലയില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് പോലീസ് നീക്കം. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. മാധ്യമ സംഘത്തിന് നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നിലയ്ക്കലില്‍ പ്രതിഷേധ സമരം നടക്കുന്നത്. ശബരിമലയിലേക്കെത്തിയ ആന്ധ്രക്കാരി മാധവിയെയും ചേര്‍ത്തല സ്വദേശിനി ലിബിയെയും പ്രതിഷേധക്കാര്‍ മടക്കി അയച്ചിരുന്നു.












Click it and Unblock the Notifications