കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിനാഥന്റെ ചാറ്റ് പുറത്തായതില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി; ഷാഫി പറമ്പിലിനെതിരെ പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വിമാനത്തില്‍ വരുന്നുണ്ടെന്നും, പ്രതിഷേധിക്കണമെന്നുമുള്ള ശബരിനാഥിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തായതില്‍ യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം. സംഘടനയുടെ വൈസ് പ്രസിഡന്റ് ശബരിനാഥന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതോടെ ഈ ചോര്‍ച്ചയെ സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കടുത്ത നടപടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

1

യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റാണ് പുറത്തായത്. സമാന ചോര്‍ച്ച നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നിട്ടും നേതൃത്വം ഈ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് പരാതി. അന്നൊന്നും നടപടി എടുത്തിരുന്നില്ല. അതാണ് ആവര്‍ത്തിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ദേശീയ അധ്യക്ഷന് കത്തയച്ചിട്ടുണ്ട്. എന്തുകൊണ്ട് മുമ്പൊന്നും നടപടിയെടുത്തില്ലെന്നാണ് ചോദ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. എന്‍എസ് നുസൂറിന്റെ നേതൃത്വത്തിലാണ് വിഭാഗമാണ് പരാതി നല്‍കിയത്.

വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും, വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്‌ജെ പ്രേംരാജ്, എസ്എം ബാബു, എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ദേശീയ നേതൃത്വം വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. സര്‍ക്കാരിനെതിരെ ശബരിനാഥന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനും ഒരു വശത്ത് പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. അറസ്റ്റിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയം നോട്ടീസ് നല്‍കാനാണ് നീക്കം.

ഷാഫിക്കെതിരെ അടക്കം നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട് കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് നല്‍കിയത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ശബരീനാഥന് ജാമ്യം കിട്ടിയത് പോലീസിനും സര്‍ക്കാരിനും കിട്ടിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

ജാമ്യം ലഭിച്ച ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. ഇന്ന് മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബരിനാഥന്റെ ആഹ്വാനപ്രകാരമാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ വിമാനത്തിലെ പ്രതിഷേധത്തിനുള്ള ആശയം തന്റേതായിരുന്നുവെന്ന് ശബരിനാഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അക്കാര്യം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

English summary
sabarinathan's whatsapp chat leaked, discontent in youth congress, leaders gave complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X