സിഐസിയുടെ ചുമതല ഇനിമുതല്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക്: യാതൊരു ആശങ്കയും വേണ്ടെന്ന് സമസ്ത

മലപ്പുറം: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ഭരണച്ചുമതല പൂർണ്ണമായും സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി സമസ്ത. സി ഐ സിയുടെ ഭരണ ചുമതല സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
വാഫി - വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ തീരുമാനം അനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി ഐ സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ചർച്ചയില്‍ നിലവിലെ വിവാദം ഉള്‍പ്പടേയുള്ള എല്ലാ കാര്യങ്ങളും വിലയിരുത്തി. ലവില്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുന്നോട്ട് കൊണ്ടുപോവാനും യോഗത്തില്‍ ധാരണയായി....
തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനു സി ഐ സി പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും ചുമതലപ്പെടുത്തി...
കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി ഐ സി)യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ് ദിവസമായിരുന്നു ഹക്കീം ഫൈസി ആദ്യശ്ശേരി രാജിവെച്ചത്. സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് രാജി.
അതേസമയം, തന്നോടൊപ്പം അധ്യാപകരടക്കം 118 പേര്‍ കൂടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുമെന്ന് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരി വ്യക്തമാക്കിയിരുന്നു. യ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് രാജിവെക്കുന്നതെന്നാണ് ഹക്കീം ഫൈസി രാജിക്കത്തില്‍ വ്യക്തമാക്കിയത്.
'ഈ രാജി ഒരിക്കലും 'സമസ്ത' എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതല്ല. താങ്കൾക്കറിയുന്നതു പോലെ അവർ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനോ എന്റെ ഭാഗം കേൾക്കാനോ അവർ തയ്യാറായിട്ടില്ല. എനിക്ക് ആദർശ വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്ന് നിഷ്കളങ്കമായി അവർ കരുതുന്നുണ്ടെങ്കിൽ എന്നെ അക്കാര്യം ബോധ്യപ്പെടുത്തി തിരുത്താൻ അവസരം തരികയല്ലേ വേണ്ടിയിരുന്നത്?'-വേണ്ടിയിരുന്നതെന്നും രാജിക്കത്തില്‍ ഹക്കീം ഫൈസി ചോദിച്ചിരുന്നു.












Click it and Unblock the Notifications