സഫിയ വധക്കേസില്‍ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ
കാസര്‍കോട് : കാസര്‍കോട് സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധശിക്ഷ. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ഹംസയ്ക്ക് വധശിക്ഷ വിധിച്ചത്. കൂടാതെ ഹംസയ്ക്ക് 10 ലക്ഷം പിഴയും ഭാര്യ മൈമൂനയ്ക്ക് 6 വര്‍ഷം തടവും കോടതി വിധിച്ചു
ഒന്നാം പ്രതി ഗോവയില്‍ കരാറുകാരനായ കാസര്‍കോട് മാസ്തിക്കുണ്ടിലെ കെ.സി ഹംസ, മൂന്നാം പ്രതി ഹംസയുടെ ഭാര്യ മൈമൂന, നാലാം പ്രതി ഹംസയുടെ ബന്ധുവായ അബ്ദുല്ല എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയെയും , അഞ്ചാം പ്രതിയെയും കോടതി വെറുതെ വിട്ടിരുന്നു.

ഗോവയിലെ പ്രമുഖ കാരാറുകാരന്‍ കെവി ഹംസയുടെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയ എന്ന 14കാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം വിധി പറഞ്ഞത്
വീട്ടില്‍ ജോലിയ്‌ക്കെത്തിയ സഫിയയെ. മൂളിയാറിലെ വീട്ടില്‍ നിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്‌ളാറ്റിലേയ്ക്ക് ഹംസ കൊണ്ടു പോവുകയും ഹംസയും ഭാര്യ മൈമുനയും ചേര്‍ന്ന് സഫിയയെ കൊന്ന് ചെറിയ കഷ്ണങ്ങളായി മുറിച്ച് ഗോവയില്‍ അണക്കെട്ട് നിര്‍മ്മിയ്ക്കുന്നിത്ത് കുഴിച്ചിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.












Click it and Unblock the Notifications