• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദം..' ശ്രേയംസ് കുമാറിനെതിരെ കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: ശ്രേയംസ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കെടി ജലീല്‍. മാതൃഭൂമിയില്‍ സജി ചെറിയാനെതിരെ നല്‍കിയ കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി അര്‍ത്ഥമാക്കുന്നതെന്താണെന്ന് ശ്രേയംസ്‌കുമാറിനോട് കെടി ജലീല്‍ ചോദിച്ചു ഫേസ്ബുക്കിലൂടയൊയിരുന്നു പ്രതികരണം. താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുയെന്നും ജലീല്‍ പറഞ്ഞു.

കെടി ജലീല്‍ പറഞ്ഞത്: 'മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?' ജലീല്‍ ചോദിച്ചു.

നിങ്ങളോടവര്‍ കടക്കുപുറത്തെന്ന് പറയുന്നുണ്ടെങ്കില്‍, അവര്‍ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; ഹരീഷ് പേരടി

നേരത്തെ ആനാവൂര്‍ നാഗപ്പനും കാര്‍ട്ടൂണിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.''മാതൃഭൂമി ദിനപത്രം ഇന്ന് മുന്‍പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി. പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ടും അരിശം തീരാതെ ഏഴാം പേജില്‍ സ: സജി ചെറിയാനെ കെട്ടിത്തൂക്കികൊണ്ടാണ് മാതൃഭൂമി അരിശം തീര്‍ക്കുന്നത്. ഏത് രാഷ്ട്രീയ നേതാവിനെയായാലും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്.

വളരെ നാളായി മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിന്റെ ഭാഗമാണ് ഇത്തരത്തില്‍ മനുഷ്യത്വവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. ആ രാഷ്ട്രീയവും അതാണല്ലോ പിന്തുടരുന്നത്. ആര്‍എസ്എസ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമിയ്ക്ക് ഭൂഷണമാകില്ല, മഹത്തായ ഒരു പാരമ്പര്യമുള്ള മാധ്യമസ്ഥാപനം ഇത്രയ്ക്ക് അധഃപതിച്ചതില്‍ ഖേദമുണ്ട്.'' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഭരണഘടനയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തിട്ടുണ്ട്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ ഇട്ടു. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Recommended Video

cmsvideo
  വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

  മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചത് എന്ന് സദി ചെറിയാന്‍ പറഞ്ഞിരിന്നു.

  English summary
  saji cheriyan controversy: KT jaleel against M.V. Shreyams Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X