Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി ചെറിയാൻ വിവാദം: പകരം പുതിയ മന്ത്രിയോ? സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാൻ വിഷയം ഏറെ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്നതിൽ സി പി എം ഇന്ന് തീരുമാനം എടുത്തേക്കും. എം എൽ എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സി പി എം സ്വീകരിക്കാനാണ് സാധ്യത.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇത് സംബന്ധിക്കുന്ന നിലപാട് വ്യക്തമാക്കിയേക്കും. ഇന്ത്യൻ ഭരണ ഘടനയ്ക്ക് എതിരെ സജി ചെറിയാൻ ഉന്നയിച്ച പ്രസംഗത്തെ നിലവിൽ സി പി എം തളളിപ്പറഞ്ഞിട്ടില്ല.

അതേസമയം, 3 ദിവസങ്ങൾ മുമ്പാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോയത്. നിലവിൽ എം എൽ എ സ്ഥാനം ഇദ്ദേഹം രാജി വെച്ചിട്ടില്ല. സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ട് രാഝി ആവശ്യപ്പെട്ടത്.

1

ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക, സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

2

അതേസമയം, വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാനെതിരെ ഇന്നലെ എഫ് ഐ ആർ പുറത്തു വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

3

മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സജി ചെറിയാൻ നടത്തിയ പരാമർശം വളരെ വിവാദം സൃഷ്ടിക്കുകയും ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു.

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

Recommended Video

cmsvideo
    വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
    4

    ' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌ .


    ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+