'സലിം കുമാർ വീണിട്ടും അഹങ്കാരം നോക്ക്, വയ്യാതായാൽ വീട്ടിലിരുന്നൂടെ'; നടന് അധിക്ഷേപം, മറുപടി
പ്രായാധിക്യമായ പ്രശ്നങ്ങളെ തുടർന്ന് നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നാടൻ സലിം കുമാർ. പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നത് വളരെ കുറവാണ്. എന്നാൽ ഇപ്പോഴിതാ അദ്ദേഹം പങ്കെടുത്ത ഒരുപരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചേലമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കളിലെ പ്രവേശനോത്സവത്തിലാണ് താരം പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അദ്ദേഹം വീണുപോയി. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നടൻ വീണതോടെ കൂടെയുള്ളവർ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. വളരെ പ്രയാസപ്പെട്ടാണ് നടനെ കൂടെയുള്ളവർ എഴുന്നേൽപ്പിച്ചത്. എഴുന്നേറ്റ് നിന്ന് നടക്കാൻ സാധിച്ചതോടെ അദ്ദേഹം ഇനി പിടിക്കേണ്ടെന്ന് മറ്റുള്ളവരോട് പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇത് പലർക്കും പിടിച്ചില്ല. വീണിട്ടും നടൻ അഹങ്കാരം കാണിച്ചുവെന്നാണ് ചിലരുടെ കമന്റ്.

ചില കമന്റുകൾ ഇങ്ങനെ-
'ഇങ്ങിനെ ആയിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല','എഴുന്നേറ്റ് നിന്ന് മൂന്നു ചുവടുകൾ വച്ചില്ല അതിനുമുമ്പ് താങ്ങിയവൻ്റെ കൈയ് തട്ടിയ രീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല . ഇനി എൻ്റെ മുന്നിൽ എങ്ങാനും വീണാൽ അവിടെ കിടക്കുകയേ ഉള്ളൂ',
'നാക്കിനൊരു കുഴപ്പവുമില്ല,ജീവിതത്തിലും അഭിനയം', 'പ്രായം ആയാൽ വീട്ടിൽ ഇരിക്കണം', 'നിർത്തടോ.കുറെ വളിപ്പും ജനം കേട്ടതാണ്, മതിയാക്കി വീട്ടിലിരിക്ക്', 'സ്വന്തം അനാരോഗ്യം അവനവൻതന്നെ മനസ്സിലാക്കണ൦.കോമൺസെൻസുള്ളവർ അതാണ് ചെയ്യുക' ഇങ്ങനെ പോകുന്നു കമന്റുകൾ. എന്തിനാണ് ഈ വയ്യാത്ത പാവത്തിനെ കൊറോണയൊക്കെ ഉള്ള സമയത്ത് പൊതുവേദിയിൽ പങ്കടിപ്പിക്കുന്നതെന്ന ചോദ്യവും ചിർ ഉയർത്തുന്നുണ്ട്.
അതേസമയം വയ്യാതായാൽ ഇത്തരത്തിൽ വീഴ്ച സംഭവിക്കില്ലേയെന്നാണ് നടനെ അധിക്ഷേപിക്കുന്നവർക്ക് ആരാധകർ നൽകുന്ന മറുപടി. ഇത്തരത്തിൽ എന്തിനാണ് പ്രായമായൊരാളെ വിമർശിക്കുന്നതെന്നും വീഴ്ചയൊക്കെ ആർക്കും സംഭവിക്കാമെന്നും ആരാധകർ കുറിച്ചു.
അതിനിടെ പരിപാടിയിൽ പങ്കെടുത്ത് സലിം കുമാർ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മൊബൈൽ ഫോൺ കുട്ടികളെ ദോഷകരമായി ബാധിച്ചുവെന്നാണ് സലീം കുമാർ പറയുന്നത്. കുട്ടികളിലേക്ക് ഇവ നെഗറ്റിവ് എനർജി കയറ്റി വിടുകയാണ്. സെലിബ്രിറ്റികളെ കണ്ടിട്ടുണ്ടോ, വൃത്തികേട് കാണിക്കുന്നവനാണ് കുട്ടികളുടെ ഹീറോ,
ഏറ്റവും വലിയ വൃത്തികേട് കാണിക്കുന്നവനാണ് ഏറ്റവും വലിയ ഹീറോ. പണ്ടൊക്കെ യേശുദാസിന്റെയും ജയചന്ദ്രന്റേയുമൊക്കെ പാട്ടുകളായിരിക്കും കുട്ടികൾക്ക് ഇഷ്ടം. എന്നാൽ ഇന്ന് അങ്ങനെയല്ല. തെറ്റിച്ച് പാടാം, , ശുദ്ധിയില്ലാതെ പാടാം, എന്നിട്ട് അങ്ങനെയുള്ള ആളുകളേയും സെലിബ്രിറ്റികൾ എന്ന് പറയുകയാണ്. ഇയാളുടെ കാലം കുറച്ചേ ഉണ്ടാകുള്ളൂ, അതുകഴിഞ്ഞാൽ അടുത്തയാൾ വരും.
കുട്ടികളിലെ മൊബൈൽ ഫോൺ സംസ്കാരം കൂടുകയാണ്. മൊബൈൽ ഫോൺ ആവശ്യമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ 24 മണിക്കൂറും ഫോണിലാണ്. പെൺകുട്ടികൾ ഫോൺ ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. ആൺകുട്ടികളും അങ്ങനെതന്നെയാണ്.
സീബ്ര ലൈൻ ക്രോസ് ചെയ്യുമ്പോള്‍പോലും മൊബൈൽ ഫോണിൽ സംസാരിച്ചാണ് പോകുന്നത്. . എതിരെ വരുന്നവരെ ഫേസ് ചെയ്യാൻ ആയിട്ടുള്ള പേടിയാണ്.ഇതൊരു എസ്കേപ്പിസമാണ്. എതിരെ വരുന്നതിനെ നേരിടണം. മൊബൈൽ ഫോൺ കൊണ്ട് എല്ലാ പ്രശ്നങ്ങളും നേരിടാനാകില്ല. അഞ്ച് കൂട്ടുകാരികൾ പോകുന്നുണ്ടെങ്കിൽ അവർക്ക് അഞ്ച് പേർക്കും ഫോണുകളാണ്. ഇവർ സംസാരിക്കുന്നത് മറ്റ് അഞ്ച് പേരോടാണ്. ഇവർ പരസ്പരം സംസാരിച്ചാൽ ഇവരുടെ ഹൃദയം എത്ര വിശാലമായേനെ. ഇവർ തമ്മിലുള്ള ബന്ധം എത്ര ദൃഢമായേനെ, തമ്മിലുള്ള സ്നേഹം എത്രമാത്രം ഉണ്ടായേനെ. റോഡിലൂടെ പോകുന്ന വണ്ടിക്ക് ലക്കും ലാഗനുമില്ലെന്നും ഓർക്കണം', സലീം കുമാർ പറഞ്ഞു.












Click it and Unblock the Notifications