Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഹാംഗീർപുരി തുർക്കുമാൻ ഗേറ്റ് സംഭവത്തിന്റെ ആവർത്തനം; കോൺഗ്രസിനും ബിജെപിക്കുമെതിരെ സലീം മടവൂർ

ദില്ലി; ജഹാംഗീർ പൂരിൽ ബുൾഡോസറുകൾ ന്യൂനപക്ഷ കേന്ദ്രങ്ങൾ ഇടിച്ചു നിരത്തിയ ഏപ്രിൽ 19 ചരിത്രത്തിൻ്റെ ആവർത്തനമായിരുന്നുവെന്ന് എൽജെഡി നേതാവ് സലീം മടവൂർ. കൃത്യം 46 വർഷം മുമ്പ് 1976 ഏപ്രിൽ 19നാണ് ഡൽഹി ജുമാ മസ്ജിദിന്റെ സമീപത്തെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന തുർക്കുമാൻ ഗേറ്റിലെ തെരുവുകൾ സഞ്ജയ് ഗാന്ധിയുടെ താൽപര്യ പ്രകാരം ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 400 ഓളം പേരാണ് കൊല്ലപ്പെട്ടത്.
തുർക്കുമാൻ ഗേറ്റ് സംഭവത്തെക്കുറിച്ച് ഇന്ദിരാ ഗാന്ധിയോ സഞ്ജയ് ഗാന്ധിയോ കോൺഗ്രസ് പാർട്ടിയോ ഇതേവരേ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. അധികാരം കൈയിൽ കിട്ടിയപ്പോൾ കോൺഗ്രസ് ചെയ്ത നീചകൃത്യങ്ങളാണ് ഇപ്പോൾ ബി ജെ പിയും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

saleem-madavoor

'അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ തുർക്കുമാൻ ഗേറ്റിലെ യഥാർഥ സംഭവങ്ങൾ പുറംലോകമറിഞ്ഞില്ല. സ്ത്രീകൾ ക്രൂരമായി പോലീസുകാരാൽ ബലാത്സംഗം ചെയ്യപ്പെട്ടു. സ്വന്തം വീടുകളിൽ കൈക്കുഞ്ഞുങ്ങളുമായി കെഞ്ചിക്കരഞ്ഞ സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം ബഡോസറുകൾ ഇടിച്ചരച്ചു. പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പേലീസ് വെടിവെച്ചു. 400ൽ പരം ആളുകളാണ് പോലീസ് നരനായാട്ടിൽ ഈയാംപാറ്റകളെ പോലെ മരിച്ചു വീണത്', പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം .

ജഹാംഗീർ പൂരിൽ ബുൾഡോസറുകൾ ന്യൂനപക്ഷ കേന്ദ്രങ്ങൾ ഇടിച്ചു നിരത്തിയ ഏപ്രിൽ 19 ചരിത്രത്തിൻ്റെ ആവർത്തനമായിരുന്നു. കൃത്യം 46 വർഷം മുമ്പ് 1976 ഏപ്രിൽ 19നാണ് ഡൽഹി ജുമാ മസ്ജിദിൻ്റെ സമീപത്തെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന തുർക്കുമാൻ ഗേറ്റിലെ തെരുവുകൾ സഞ്ജയ് ഗാന്ധിയുടെ താൽപര്യപ്രകാരം ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. നിർബന്ധിത വന്ധ്യംകരണം നടത്തി തുർക്കുമാൻ ഗേറ്റിലെ ജനസമൂഹത്തെ ഇല്ലായ്മ ചെയ്യാനായിരുന്നു സഞ്ജയ് ഗാന്ധിയുടെ പദ്ധതി. തുർക്കുമാൻ ഗേറ്റിനെ ഒരു പൂന്തോട്ടമാക്കി മാറ്റാൻ സഞ്ജയ് ഗാന്ധി പദ്ധതിയിട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സഞ്ജയ് ഗാന്ധിയുടെ ഇംഗിതത്തിനനുസരിച്ച് തുള്ളി.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യാവകാശങ്ങൾ നിഷേധിച്ച്, പത്ര മാധ്യമങ്ങൾക്ക് സെൻഷ്വറിങ് ഏർപ്പെടുത്തിയതിനാൽ തുർക്കുമാൻ ഗേറ്റിലെ യഥാർഥ സംഭവങ്ങൾ പുറംലോകമറിഞ്ഞില്ല. സ്ത്രീകൾ ക്രൂരമായി പോലീസുകാരാൽ ബലാത്സംഗം ചെയ്യപ്പെട്ടു. സ്വന്തം വീടുകളിൽ കൈക്കുഞ്ഞുങ്ങളുമായി കെഞ്ചിക്കരഞ്ഞ സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം ബഡോസറുകൾ ഇടിച്ചരച്ചു. പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പേലീസ് വെടിവെപ്പാരംഭിച്ചു.

വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ വലിയൊരു വിഭാഗം ആളുകൾ സമീപത്തെ ഫൈസേ ഇലാഹി മസ്ജിദിൽ അഭയം പ്രാപിച്ചു. ഫൈസേ ഇലാഹി മസ്ജിദിലേക്ക് പോലീസ് ടിയർഗ്യാസ് ഷെല്ലുകൾ പൊട്ടിച്ചെറിഞ്ഞതോടെ ജനക്കൂട്ടം പള്ളിക്കകത്ത് കണ്ണു കാണാതെ പരസ്പരം തട്ടിത്തടഞ്ഞും മാന്തിപ്പറിച്ചും നെട്ടോട്ടമോടി.പോലീസ് നിറുത്താതെ വെടിവെപ്പുമാരംഭിച്ചു. 400ൽ പരം ആളുകളാണ് പോലീസ് നരനായാട്ടിൽ ഈയാംപാറ്റകളെ പോലെ പിടഞ്ഞു വീണത്. മിക്ക വീടുകളിലും പോലീസുകാർ സ്ത്രീകളെയും പെൺകുട്ടികളെയും കാമാസക്തിക്കിരകളാക്കി.സമീപത്തെ അംബരചുംബിയായ ഹോട്ടൽ കെട്ടിടത്തിൻ്റെ ബാൽക്കണിയിൽ നിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ഗാന്ധി ഇതെല്ലാം കണ്ട് രസിക്കുന്നുണ്ടായിരുന്നു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    തുർക്കുമാൻ ഗേറ്റ് സംഭവത്തെക്കുറിച്ച് ഇന്ദിരാ ഗാന്ധിയോ സഞ്ജയ് ഗാന്ധിയോ കോൺഗ്രസ് പാർട്ടിയോ ഇതേവരേ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. അധികാരം കൈയിൽ കിട്ടിയപ്പോൾ കോൺഗ്രസ് ചെയ്ത നീചകൃത്യങ്ങളാണ് ഇപ്പോൾ ബി ജെ പിയും പിന്തുടരുന്നത്. 46 വർഷത്തിനു ശേഷം തുർക്കമാൻ ഗേറ്റിലെ ബുൾഡോസറുകൾ ജഹാംഗീർ പൂരിൽ ഉരുണ്ടത് യാദൃച്ഛികമാവാം.
    സലീം മടവൂർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+