Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് മുട്ടന്‍ പണി വരുന്നു; എംസി മായിന്‍ ഹാജിയ്‌ക്കെതിരെ സമസ്ത നടപടി ഉടന്‍?

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ സമസ്തയ്ക്കും മുസ്ലീം ലീഗിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നത് ഇപ്പോള്‍ പരസ്യമായ കാര്യമാണ്. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടും ഇല്ല.

അതിനിടെ ആയിരുന്നു സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ലീഗ് വിലക്കി എന്ന പ്രചാരണം വരുന്നത്. എംസി മായിന്‍ ഹാജി ആയിരുന്നു ഇതിന് പിന്നില്‍. സമസ്തയെ പിളര്‍ത്താനും മായിന്‍ ഹാജി ശ്രമിച്ചു എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്തായാലും മായിന്‍ ഹാജിയ്‌ക്കെതിരെയുള്ള പരാതികളില്‍ അധികം വൈകാതെ സമസ്ത നടപടിയ എടുത്തേക്കും എന്നാണ് വിവരം. വിശദാംശങ്ങള്‍...

സംസ്ഥാന ഉപാധ്യക്ഷന്‍

സംസ്ഥാന ഉപാധ്യക്ഷന്‍

മുസ്ലീം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷന്‍ ആണ് എംസി മായിന്‍ ഹാജി. ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിയത് മുസ്ലീം ലീഗ് ആണ് എന്ന് മായിന്‍ പാജി പ്രചരിപ്പിച്ചു എന്ന ആക്ഷേപം അന്വേഷിക്കുന്നതിന് സമസ്ത മുശാവറ എട്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

സമസ്തയുടേയും നേതാവ്

സമസ്തയുടേയും നേതാവ്

മുസ്ലീം ലീഗ് നേതാവായ എംസി മായിന്‍ ഹാജി സമസ്തയുടേയും നേതാവാണ്. അതുകൊണ്ട് തന്നെയാണ് ആലിക്കുട്ടി മുസ്ലിയാര്‍ക്കെതിരേയും ഉമര്‍ ഫൈസി മുക്കത്തിനെതിരേയും സ്വീകരിച്ച നിലപാടുകളെ സമസ്ത അതീവ ഗൗരവത്തില്‍ കാണുന്നത്.

പിളര്‍ത്താന്‍ നോക്കി

പിളര്‍ത്താന്‍ നോക്കി

സമസ്തയെ പിളര്‍ത്താന്‍ മായിന്‍ ഹാജി ശ്രമിച്ചു എന്ന അതീവ ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമസ്ത യുവജന വിഭാഗവും വിദ്യാര്‍ത്ഥി വിബാഗവും മായിന്‍ ഹാജിക്കെതിരെ അതി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

തെളിവ് സഹിതം

തെളിവ് സഹിതം

തെളിവ് സഹിതം ആണ് മായിന്‍ ഹാജിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍. 2020 ഡിംസബര്‍ 20 ന് കോഴിക്കോട് രഹസ്യ യോഗം വിളിച്ചതിന്റെ തെളിവുകളാണ് കമ്മീഷന് നല്‍കിയിട്ടുള്ളത്. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങള്‍ ടിവി ചാനലുകളിലൂടെ ആയിരുന്നു. അതിന്റെ തെളിവും കമ്മീഷന് മുന്നില്‍ ഉണ്ട്.

പത്രത്തിനെതിരേയും

പത്രത്തിനെതിരേയും

സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രത്തെ തകര്‍ക്കാനും എംസി മായിന്‍ ഹാജി ശ്രമിച്ചു എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. സുപ്രഭാതം പത്രത്തിന്റെ സബ്‌സ്‌ക്രിപ്ഷന്‍ കാംപയിന്‍ തുടങ്ങിയ സമയത്ത് തന്നെ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടേയും കാമ്പയിന്‍ തുടങ്ങി എന്നതാണ് ഇതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

നടപടിയെടുത്തേ മതിയാവൂ

നടപടിയെടുത്തേ മതിയാവൂ

മായിന്‍ ഹാജിയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമസ്തയുടെ യുവജന വിഭാഗവും വിദ്യാര്‍ത്ഥി വിഭാഗവും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മായിന്‍ ഹാജിയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടിയിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീഗ് പ്രതിസന്ധിയില്‍ ആകും

ലീഗ് പ്രതിസന്ധിയില്‍ ആകും

മായിന്‍ ഹാജിയ്‌ക്കെതിരെ സമസ്ത കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ അത് ഏറ്റവും അധികം പ്രതിസന്ധിയിലാക്കുക മുസ്ലീം ലീഗിനെ തന്നെ ആയിരിക്കും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന വേളയില്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ സമസ്ത പ്രവര്‍ത്തകരില്‍ പലരും മുസ്ലീം ലീഗിന് എതിരായാണ് വോട്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടതിന് പ്രതീക്ഷ

ഇടതിന് പ്രതീക്ഷ

സമസ്തയും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അതില്‍ ഏറ്റവും അധികം ആശ്വാസം കൊള്ളുക ഇടതുപക്ഷം ആയിരിക്കും. മുസ്ലീം ലീഗിന്റെ വോട്ട് ബാങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് സമസ്ത. കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം ജനവിഭാഗവും സമസ്തയ്ക്ക് കീഴിലാണ് എന്നതാണ് വസ്തുത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+