ജുവനൈല്‍ ആക്റ്റിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ധര്‍മസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നെന്ന് സമസ്ത; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ മറപിടിച്ച് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഖഫ്-ധര്‍മ്മ സ്ഥാപനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപന ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.

ബാലനീതി നിയമം സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറി ഭീഷണിപ്പെടുത്തുന്നത് നിലിവുള്ള നിയമ വ്യവസ്ഥിതികള്‍ക്കും ജനാധിപത്യ സംവിധാനത്തിനും എതിരാണ്. മതവിശ്വാസ പ്രമാണമനുസരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ ഒരു സല്‍ക്കര്‍മ്മം എന്ന നിലക്ക് നടത്തിവരുന്ന വഖഫ്-ധര്‍മ്മ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നീക്കമെന്നും യോഗം കുറ്റപ്പെടുത്തി. സ്ഥാപനങ്ങളുടെ അധികാരവും സുരക്ഷയും ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

muslimsangadanayogam

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമ്മര്‍ മുസ്്‌ല്യാര്‍ കൊയാട്, കെ. ഉമര്‍ ഫൈസി, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, അഡ്വ. കെ.എ ജലീല്‍, അഡ്വ. എം. മുഹമ്മദ്, അഡ്വ. പി.വി സൈനുദ്ദീന്‍, ടി.കെ പരീക്കുട്ടി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. അബു സിദ്ദീഖ്, പി.വി മുഹമ്മദ് മൗലവി, യു. ശറഫുദ്ദീന്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, എം.എം കുട്ടി മൗലവി, വി.ഇ മോയി, കെ.കെ മൊയ്തീന്‍കോയ, കെ. അബ്ദുല്‍ഖാദിര്‍, സി.എ മുഹമ്മദ്, അഹ്്മദ് തെര്‍ളായി, പി.ടി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.

25 മിനിറ്റിനിടെ അഞ്ച് ഗോള്‍... ത്രില്ലറില്‍ സൂപ്പര്‍ മച്ചാന്‍സ് നേടി, തുടങ്ങിയതും തീര്‍ത്തതും ജെജെ

Caption- ജുവനൈല്‍ ജസ്റ്റിസ് ആക്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപന ഭാരവാഹികളുടെയും സംയുക്ത യോഗം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

English summary
Samastha told that charity centres are warned by officers in the name of juvenile act

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്