• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കണ്ട മികച്ച സര്‍ക്കാരുകളില്‍ ഒന്നാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉണ്ടായതെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍. സ്വര്‍ണക്കടത്ത് കേസ് ഇ.ഡി അന്വേഷണം ഊര്ജിതമായതോടെയും സജി ചെറിയാന്റെ രാജി സംഭവിച്ചതോടെയും സിപിഎമ്മിനുള്ളില്‍ കാലങ്ങളായി നിശ്ശബ്ദരായിരുന്ന വിഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ആക്റ്റീവ് ആവുകയാണ് എന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

സന്ദീപ് വാര്യരുടെ പ്രതികരണം: പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്ന് ആദ്യവെടി പൊട്ടിയിരിക്കുന്നു . സ്വര്‍ണക്കടത്ത് കേസ് ഇ.ഡി അന്വേഷണം ഊര്ജിതമായതോടെയും സജി ചെറിയാന്റെ രാജി സംഭവിച്ചതോടെയും സിപിഎമ്മിനുള്ളില്‍ കാലങ്ങളായി നിശ്ശബ്ദരായിരുന്ന വിഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ആക്റ്റീവ് ആവുകയാണ്. പിണറായി വിജയന്റെ മുമ്പില്‍ മുട്ടിടിക്കാത്ത ഒരാളെങ്കിലും ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടല്ലോ . നല്ലത് , സന്ദീപ് വാര്യര്‍ പറഞ്ഞു.

1


സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെയുള്ള കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നോര്‍ത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ക്യാപ്റ്റനായി നടത്തുന്ന വാഹന ജാഥ ഉദ്ഘാടനം ചെയ്യവേയായിരുന്നു സുധാകരന്റെ പരാമര്‍ശം.

2


കേരളം കണ്ട മികച്ച സര്‍ക്കാരുകളില്‍ ഒന്നാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉണ്ടായതെന്നും ഒന്നാം പിണറായി സര്‍ക്കാരിന് അടിത്തറയിട്ടത് ആ സര്‍ക്കാരാണെന്നുമാണജി.സുധാകരന്‍ പറഞ്ഞത്. നന്നായി പ്രവര്‍ത്തിച്ചാല്‍ മൂന്നാം വട്ടവും പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വിളിച്ചുവരുത്തും. ഏതു സര്‍ക്കാര്‍ വന്നാലും ജലവിഭവ വകുപ്പില്‍ അഴിമതിയാണെന്നും ഇപ്പോഴും അതില്‍ മാറ്റമില്ലെന്നും സുധാകരന്‍ പറഞ്ഞു.

3

സുധാകരന്‍ പറഞ്ഞത് പൂര്‍ണമായും വായിക്കാം:
സ്വര്‍ണക്കടത്തിനെപ്പറ്റി രാജ്യാന്തര അന്വേഷണമാണ് വേണ്ടത്. ഇഡി അന്വേഷിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രി അന്യായമായി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ വസ്തുനിഷ്ഠമായ തെളിവു നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കേണ്ടതില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം.

4


അഴിമതിയുടെ കൂത്തരങ്ങായി മാറിയ റജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പുകളില്‍ ഞാന്‍ മന്ത്രിയായിരുന്നു. റജിസ്‌ട്രേഷന്‍ വകുപ്പില്‍ പ്യൂണിന് മുതല്‍ കൈക്കൂലി നല്‍കണം ആയിരുന്നു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ അതെല്ലാം മാറ്റി. കക്ഷികള്‍ക്ക് ഇ പേയ്‌മെന്റായി പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കി. സ്വര്‍ണക്കടത്തിനെക്കുറിച്ച് പ്രസംഗിക്കുന്ന ബിജെപിക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴും സ്വര്‍ണം കടത്തുന്നവരെ കണ്ടെത്താന്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും പറഞ്ഞു.

5


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയായിരുന്നു ഭരണഘടനയ്ക്കതിരെ സജി ചെറിയാന്റെ വിവാദ പരാമര്‍ശം ഉണ്ടാവുന്നത്. ഇതോടെ പ്രതിപക്ഷത്തിന് എല്‍ഡിഎഫിനെതിരെ ഒരായുധം കൂടി കിട്ടി. സജി ചെറിയാന്‍ വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. പ്രശ്‌നങ്ങള്‍ വഷളാവുന്നതിന് മുമ്പ് തന്നെ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജി വെയ്ക്കുകയും ചെയ്തു.

കേരളത്തിലെ മികച്ച സര്‍ക്കാര്‍ വിഎസിന്റേത്, പിണറായിയുടേത് അതിന്റെ തുടര്‍ച്ച; ജി സുധാകരന്‍ വീണ്ടും കളത്തില്‍<br />കേരളത്തിലെ മികച്ച സര്‍ക്കാര്‍ വിഎസിന്റേത്, പിണറായിയുടേത് അതിന്റെ തുടര്‍ച്ച; ജി സുധാകരന്‍ വീണ്ടും കളത്തില്‍

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
  6


  ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന ആണ് ഇന്ത്യയിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.'മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചുവെന്നും സജി ചെറിയന്‍ പറഞ്ഞിരുന്നു.

  English summary
  sandeep g varier said that vs group in the cpm raising their voice against cm pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X