കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വാവര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ പ്രചരണം; ഇന്റലിജന്‍സ് അന്വേഷിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ശബരിമലയിലെ വാവര്‍ പള്ളിക്കെതിരെ സോഷ്യല്‍ മീഡിയവഴി നടത്തുന്ന വര്‍ഗീയ പ്രചരണം ഇന്റലിജന്‍സ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. മനപൂര്‍വം വര്‍ഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണ് ഇതുവഴി ശ്രമമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!! ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!

ഹിന്ദു ഹെല്‍പ് ലൈന്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ഇത്തരം പ്രചരണം ആരംഭിച്ചത്. ഇത് വാട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയും വ്യാപകമാവുകയാണ്. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നുണ്ടെന്നും ആയതിനാല്‍ വാവര്‍ പള്ളിയില്‍ കാണിക്ക ഇടരുതെന്നും മറ്റുമാണ് പ്രചരണം.

sabarimala

കേരളത്തിന്റെ മതസൗഹാര്‍ദ സംസ്‌കാരത്തിന്റെ പ്രതീകമാണ് ശബരിമലയിലെ വാവര്‍ പള്ളി. ഹിന്ദുവും മുസ്ലീമും എന്ന വേര്‍തിരിവില്ലാതെ പള്ളിയിലും അമ്പലത്തിലും ഒരുപോലെ ദര്‍ശനം നടത്തുന്ന ഭക്തര്‍ ഇത്തരം പ്രചരണത്തില്‍ വീണുപോവുക സ്വാഭാവികമാണ്. ഇത് ചെറുക്കാനാണ് സംസ്ഥാന ഇന്റലിജന്‍സ് വര്‍ഗീയ പ്രചരണം തുടക്കത്തിലേ ഇല്ലാതാക്കാനുള്ള ശ്രമം ആരംഭിച്ചത്.

ശബരിമലയിലേയും മറ്റും പണം സര്‍ക്കാര്‍ എടുക്കുകയാണെന്ന തരത്തില്‍ ബിജെപി നേരത്തെ പ്രചരണം നടത്തിയിരുന്നു. എന്നാല്‍, സര്‍ക്കാരില്‍ നിന്നും ക്ഷേത്രത്തിലേക്കാണ് പണം നല്‍കുന്നതെന്ന് പിന്നീട് വ്യക്തമായി. ഇതിനുശേഷമാണ് പുതിയ രീതിയില്‍ ശബരിമലയെ അവഹേളിക്കാന്‍ വര്‍ഗീയ പ്രചരണം അഴിച്ചുവിടുന്നത്.

English summary
sangh parivar against Vavar mosque in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X