ദിലീപിനെ മുൻ ഭാര്യ ഇട്ടിട്ട് പോയതല്ല,ദിലീപാണ് ബന്ധം വേർപെടുത്താൻ കേസ് കൊടുത്തത്';ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ശിക്ഷിച്ചാലേ ഈ കേസിൽ നീതി കിട്ടൂവെന്നാണ് നടൻ്റെ മുൻഭാര്യ പറയുന്നതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ത്രീകൾ കേൾക്കണ്ട പുരുഷ ജഡ്ജിമാർ കേട്ടിട്ട് ഞങ്ങൾ പ പറയുന്നവനെ ശിക്ഷിച്ചാലേ അന്നും ഇന്നും എന്നും കോടതിക്ക് വിലയുണ്ടാവൂ എന്നാണ് അവരുടെ വാദം എന്നും ശാന്തിവിള പരിഹസിച്ചു.
'ഈ കേസ് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ഐജിയേയും സർക്കിളിനെയും ഈ കേസിന്റെ ഫൈലുകളിൽ തൊടാൻ ഈ പറയുന്ന എഡിജിപി ഏമാത്തി സമ്മതിച്ചിട്ടില്ലായിരുന്നു. അവർ ഈ കേസിൽ നിന്ന് പിൻവാങ്ങി. എന്തിനാണ് ഈ ഐജിഎയും സിഐഎയും ഒഴിവാക്കിയത് എന്ന് ഇതുവരെയും കോടതി ചോദിച്ചിട്ടില്ല. തനിക്ക് പറ്റിയ തന്നെ പോലെയുള്ള തരികിടകൾ കളിക്കുന്നവരുമായി ഉദ്യോഗസ്ഥ മുന്നോട്ടുപോയി. ഒരു വനിതാ ജഡ്ജ് ഈ കേസ് കേൾക്കണമെന്ന് പറഞ്ഞപ്പോൾ സർക്കാർ അതും ചെയ്തു കൊടുത്തു. പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ടെങ്കിലും എനിക്ക് സ്വകാര്യമായി ഒരു വക്കീലിനെ വെക്കണമെന്ന് പറഞ്ഞപ്പോൾ അതും സർക്കാർ അനുവദിച്ചു.

രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചു പോയപ്പോൾ ചാനലുകളിൽ ദിലീപിനെതിരെ സംസാരിക്കുന്ന ഒരു മഹാപണ്ഡിതനെ ആ ചുമതല ഏൽപ്പിക്കണമെന്ന് പറഞ്ഞപ്പോൾ സർക്കാര് അതും ചെയ്തുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥ ഒരു പെണ്ണ് മതി കേസ് കേൾക്കുന്ന ജഡ്ജ് ആണാകട്ടെ എന്നായി അടുത്തത്. ആ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞു . അപ്പോൾ പറഞ്ഞു വാദം കേൾക്കുന്നത് ഓപ്പൺ കോടതിയിൽ ആക്കണമെന്ന്. അതും തള്ളിപ്പോയി. ഇപ്പോഴ ഇതാ അതിജീവതയും ഈ കേസിൽ എന്താ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞ മഹതിയും ഫേസ്ബുക്കിൽ വന്നിരിക്കുന്നു ആരോ കൃത്യമായി ദിലീപിനെ ഫോക്കസ് ചെയ്ത് എഴുതികൊടുത്ത ഒരു കത്തുകളുമായിട്ടാണ് രണ്ടുപേരും കൂടെ ഇറങ്ങിയിരിക്കുന്നത്.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതിയിലും കത്തുകൾ അയച്ചിട്ട് പോലും ഞാൻ പറഞ്ഞതൊന്നും അംഗീകരിച്ചിട്ടില്ല എന്നടക്കം അതിജീവിത പരിഭവം പറയുന്നുണ്ട് ഈഫേസ്ബുക് പോസ്റ്റിൽ. ഇതൊരു ജനാധിപത്യ രാജ്യമാണ് ന്യായമായതേ ഭരണാധികാരിക്ക് ചെയ്യാനാകു. ഈ പറയുന്നതൊക്കെ ദിലീപിനെ തകർക്കാനുള്ള നിയമാനുസൃതമല്ലാത്ത കാര്യങ്ങളാണ് എന്ന് വിവരമുള്ള ആരെങ്കിലും ഈ കൊച്ചിന് പറഞ്ഞു കൊടുക്കണം. അതുകൊണ്ടാണ് ഇതൊക്കെ പടപട പടപടന്ന് പപ്പടം പൊടിയും പോലെ തോറ്റു പോകുന്നത്.
അടുത്ത കക്ഷി ദിലീപിന്റെ മുൻ ഭാര്യയുടെ കത്താണ്. രണ്ടും ഒരാൾ തന്നെയാണ് ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിരിക്കുന്നത്. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട് പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പിലായി എന്ന് പറയാനാവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ അതുപോരാ വഴിയെ പോണവരും കൂടെ ശിക്ഷിക്കണം എന്നാണ് പറയുന്നത്. അവർ കൂടി ശിക്ഷിപ്പിക്കപ്പെട്ടാലേ അതിജീവിതയ്ക്ക് നീതി പൂർണ്ണമാവുകയുള്ളൂവെന്നാ് പറയുന്നത്. അങ്ങനെയൊന്നും നടപ്പിലാകും എന്ന് തന്നെ തുറന്നു പറഞ്ഞോളൂ.
അതായത് ഹണി എം വർഗീസ് എന്ന സ്ത്രീ വിധി പറഞ്ഞത് വിശ്വസിക്കുന്നില്ല ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ത്രീകൾ കേൾക്കണ്ട പുരുഷ ജഡ്ജിമാർ കേട്ടിട്ട് ഞങ്ങൾ പറയുന്നതിനെ ശിക്ഷിച്ചാലേ അല്ലെങ്കിൽ പറയുന്നവനെ ശിക്ഷിച്ചാലേ അന്നും ഇന്നും എന്നും കോടതിക്ക് വിലയുണ്ടാവൂ എന്നാണ് ദിലീപിന്റെ മുൻഭാര്യയുടെ ഫേസ്ബുക് പോസ്റ്റ്.
ജില്ലാ കോടതിയിലെ ക്രോസിങ്ങിൽ പ്രതിഭാഗം വക്കീലന്മാർ കുറെ കുനിഷ്ട് ചോദ്യങ്ങൾ ചോദിച്ചിരിക്കാൻ ഇടയുണ്ട്. പ്രതിഭാഗത്തെ ദിലീപിന്റെ വക്കീലന്മാർ അല്ലെങ്കിൽ ആ പ്രതിപട്ടിയിൽ നിൽക്കുന്ന എല്ലാവരുടെയും വക്കീലന്മാർ എന്തെങ്കിലുമൊക്കെ കുനിഷ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കാം. അവരോടൊക്കെ നിങ്ങൾ ഈ പറയുന്നതൊക്കെ കുടുംബകാര്യമല്ലേ ഭർത്താവ് കോടതിയിൽ കേസ് കൊടുത്തിട്ടല്ലേ നിങ്ങളുടെ ബന്ധം വേർപ്പെടുത്തിയത് എന്ന് ചിലപ്പോൾ ഹണിയം വർഗീസും ചോദിച്ചിരിക്കാം. അങ്ങനെയാണല്ലോ നടന്നത് കേരളീയർക്ക് ഇതൊന്നും അറിയില്ലല്ലോ.
ദിലീപിന്റെ ശല്യം കൊണ്ട് അല്ലെങ്കിൽ പെണ്ണുപിടിയൻ ആയതുകൊണ്ട് ഭാര്യ കളഞ്ഞിട്ട് പോയി എന്നൊക്കെയാണ് കേസ് .അല്ല പുറത്തറിയുന്ന കാര്യങ്ങൾ. വാസ്തവത്തിൽ ദിലീപാണ് എനിക്ക് ഈ ബന്ധം വേർപെടുത്തി തരണം എന്ന് പറഞ്ഞ് കേസ് കൊടുത്തത്. ഒരു മകൾ ഉള്ളത് നിഷ്പക്ഷമായ നീതിയുക്തമായ സദാചാര ബോധമുള്ള അമ്മയോടൊപ്പം വരാതെ ഒരു അറുപോക്കുരിയായ തന്തയോടൊപ്പം പോയത് എന്താണ് എന്ന് ന്യായമായും ചോദിച്ചിരിക്കാം കോടതി. ചോദിച്ചോ എന്ന് എനിക്കറിയില്ല. ബന്ധം വേർപിരിഞ്ഞ് പോയവനോടുള്ള പക ഇപ്പോഴും കൊണ്ടുനടക്കുകയാണെന്നും ചിലപ്പോൾ ചോദിച്ചിരിക്കാം. നിങ്ങുടെ കുടുംബകാര്യങ്ങൾ ഈ കേസിൽ എടുത്തിടേണ്ട കാര്യമില്ല എന്നും ചിലപ്പോൾ പറഞ്ഞിരിക്കാം. അതിന് ഒരു വനിതയായ ഒരു അമ്മയായ നീതിക്ക് നിരക്കാത്തതഒന്നും സർവീസിൽ ചെയ്തിട്ടില്ലാത്ത ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞു ചെന്നാൽ ഒരു മേൽക്കോടതിയും അനുവദിക്കില്ല എന്നത് പോലും അവർ മനസ്സിലാക്കിയില്ല. ആ ജഡ്ജിയുടെ ട്രാക്ക് റെക്കോർഡ് മോശം വരകൾ വീണതും അല്ലല്ലോ. ഒന്നന് ഉറപ്പിക്കാം അതിജീവിതയുടെയും മുൻഭാര്യയുടെയും പിന്നിൽ വേന്ദ്രന്മാർ നിൽപ്പുണ്ട്'.












Click it and Unblock the Notifications