Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോട് ഞാന്‍ 10 ലക്ഷം ചോദിക്കാം; അദ്ദേഹം നിരസിക്കില്ല, പക്ഷെ ഒരു കാര്യമുണ്ട്: ശാന്തിവിള പറയുന്നു

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിയാണ് സംവിധായകന്‍ ബാലചന്ദ്രകുമാർ. ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ പല വഴിത്തിരിവുകളും ഉണ്ടായത്. ചാനല്‍ ചർച്ചകളിലും ഏറെക്കാലും സജീവമായിരുന്ന ബാലചന്ദ്രകുമാർ നിലവില്‍ അസുഖ ബാധിതനായി ചികിത്സയിലാണ്.

വൃക്ക രോഗം ബാധിതനായ ബാലചന്ദ്രകുമാർ തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഈ സാഹചര്യത്തില്‍ ചികിത്സാച്ചിലവിനായി കുടുംബം സുഹൃത്തുക്കളുടെയും സുമനസ്സുകളുടേയും സഹായം തേടുന്നുമുണ്ട്. ഇതിനിടയിലാണ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് വന്നത്.

dileep-shanth-

ദിലീപിനെതിരെ എന്തൊക്കെ പറഞ്ഞെങ്കിലും ബാലചന്ദ്രകുമാറോ ഷീബയെ എന്നെ വിളിച്ച് ഞങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്ത് തരണമെന്ന് ദിലീപേട്ടനോട് പറയണമെന്ന് ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും. ദിലീപിനെ ഞാന്‍ നേരിട്ട് വിളിക്കുമെന്നും തന്റെ യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനില്‍ പങ്കുവെച്ച വീഡിയോയിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.

എത്ര കോടി രൂപ ഈ കേസിന് വേണ്ടി ചിലവാക്കുന്നുണ്ട്. നിങ്ങള്‍ക്കാണെങ്കില്‍ ആവശ്യത്തിലധികം സ്വത്തുമുണ്ട്. വളരെ താഴെക്കിടയില്‍ നിന്നും വന്ന് കോടീശ്വരനായി മാറിയ വ്യക്തിയാണ്. നിങ്ങള്‍ ആർക്കെല്ലാം വീടുവച്ച് കൊടുത്തു, എന്തൊക്കെ സഹായം ചെയ്യുന്നു. അദ്ദേഹം ഒരുപാട് ചാരിറ്റി ചെയ്യുന്നയാളാണ്. അതുകൊണ്ടാണ് പറയുന്നത് ബാലചന്ദ്ര കുമാറോ ഷീബയോ എന്നെ വിളിച്ചാല്‍ ഞാന്‍ ദിലീപിനെ ബന്ധപ്പെടാമെന്ന്.

ഞാന്‍ ഒരിക്കല്‍ പറഞ്ഞ കാര്യമാണെങ്കിലും വീണ്ടും പറയാം. ഒരു സെറ്റില്‍ വെച്ച് ഞാന്‍ തിരിച്ച് പോരാന്‍ തുടങ്ങിയ സമയത്ത് എനിക്ക് ഒരു ഇന്നോവ കാർ പട്ടണം റഷീദ് ഏർപ്പാടാക്കി തന്നു. ആ കാറില്‍ കയറി ഇരിക്കുമ്പോള്‍ അതിലെ ഡ്രൈവർ എന്നോട് പറയുകയാണ് 'ദൈവപുത്രനായിട്ടാണ് എന്നെ പോലുള്ളവർ താങ്കളെ കാണുന്നത്' എന്ന്. കാര്യം അന്വേഷിച്ചപ്പോള്‍ ഞാന്‍ ചർച്ചകളില്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നത് കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

തുടർന്ന് ഡ്രൈവർ പറഞ്ഞു,'സാറിന് ഈ കാറിനെ കുറിച്ച് അറിയുമോ? കൊച്ചിന്‍ ഹനീഫ എന്ന നടന്റെ വീട്ടുകാർ ഇന്ന് ജീവിക്കുന്നത് ഈ കാറുകൊണ്ടാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്കും രണ്ട് മക്കള്‍ക്കും ഒരു വരുമാന മാർഗ്ഗം ആകട്ടെ എന്ന നിലയില്‍ ദിലീപ് സർ വാങ്ങി നല്‍കിയതാണ്. കാർ ഓടി കിട്ടുന്ന തുക മുഴുവന്‍ കൊച്ചിന്‍ ഹനീഫ സാറിന്റെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കും. ദിലീപ് ജയിലില്‍ ആയ സമയത്ത് ഈ കാറിന് ഓട്ടമില്ലാതായി പോയി. ആ കാലം മുഴുവന്‍ അവർക്ക് വരുമാനം ഉണ്ടായിരുന്നില്ല. കാറിന്റെ അറ്റകുറ്റ പണിക്കായി 2.5 ലക്ഷം രൂപ ചിലവഴിച്ചത് ദിലീപാണ്'.

ഒരിക്കല്‍ കൂടെ പറയുകയാണ് അവർ ആവശ്യപ്പെട്ടാല്‍ ദിലീപിന്റെ കാല് പിടിച്ചിട്ടാണെങ്കിലും ഒരു പത്ത് ലക്ഷം രൂപ വാങ്ങിച്ച് തരാം. പക്ഷെ അതിന് എന്നെ വിളിച്ച് പറയണം. വിചാരണ കഴിഞ്ഞ സ്ഥിതി പണം തരുന്നത് കോടതിയലക്ഷ്യമൊന്നുമാകില്ല. അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ ദിലീപ് തള്ളിക്കളയില്ലെന്നാണ് എന്റെ വിശ്വാസം. എത്രയും പെട്ടെന്ന് ബാലചന്ദ്രകുമാർ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ. ദിലീപ് കുറ്റവിമുക്തനായി കോടതിയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ അദ്ദേഹം ജീവനോടെയുണ്ടാകണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

ബാലചന്ദ്രകുമാറിന് ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍

Name: SHEEBA S M
Bank: KERALA GRAMIN BANK
Account Number: 40682101090657
IFSC: KLGB0040682
MICR Code: 695480032
Google Pay: 96334-33-333 (SHEEBA)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+