Get Updates
Get notified of breaking news, exclusive insights, and must-see stories!

അതോടെ നടി കേസ് ഫ്രെയിം ചെയ്ത സൂത്രധാരക ചിരിച്ചിരിക്കാം, പക്ഷെ.. ;ശാന്തിവിള ദിനേശ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടുവെന്ന് തെളിയിക്കാൻ പോലും സാധിക്കാതെ എങ്ങനെയാണ് ഈ കേസിൽ ഗൂഢാലോചന കണ്ടെത്താൻ കഴിയുകയെന്ന് ശാന്തിവിള ചോദിച്ചു. വെറുതെ വായകൊണ്ട് പറഞ്ഞുണ്ടാക്കുന്ന തെളിവുകളൊന്നും കോടതി സ്വീകരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'കേസിൽ ഗൂഢാലോചന തെളിയിക്കണമെങ്കിൽ ദിലീപും പൾസർ സുനിയും കണ്ടതായി തെളിവ് വേണ്ടേ. അതില്ലെങ്കിൽ എങ്ങനെ ഗൂഢാലോചന തെളിയിക്കും. ദിലീപിന്റെ മാത്രമല്ല അനുജൻ അനൂപ്, അളിയൻ സൂരജ്, ഭാര്യ കാവ്യമാധവൻ, മാനേജർ അപ്പുണി എന്നിവയുടെ ഫോൺ കോൾ ലിസ്റ്റിലെ മൂന്നു വർഷത്തെ കോൾ ഡാറ്റ എടുത്തിട്ട് പോലും അങ്ങോട്ടോ ഇങ്ങോട്ടോ വിളിച്ചത് കണ്ടെത്താൻ കഴിഞ്ഞില്ല. ദിലീപിന്റെ ഫോണുകൾ ഫോർമാറ്റ് ചെയ്തു കൊടുത്ത ഒരു സായി ഉണ്ട്. സായിയെ പോലീസ് പൊക്കി. അയാൾ സത്യസന്ധമായി പറഞ്ഞു സാറെ ഫോണുകളിൽ ഈ പറഞ്ഞ തരത്തിലുള്ള യാതൊന്നും ഇല്ലായിരുന്നു, ദിലീപിന്റെ ആദ്യ ഭാര്യയുമായി ബന്ധപ്പെട്ട ചില കുടുംബ പ്രശ്നങ്ങൾ, ചില ഫാമിലി ഫോട്ടോകൾ, ചില ഫോൺ സംഭാഷണങ്ങൾ അതും മുൻഭാര്യുമായിട്ടുള്ളത് അതൊക്കെയേ ഉള്ളൂവെന്ന്. നിങ്ങളുടെ കയ്യിൽ കിട്ടിയാൽ നിങ്ങൾ പബ്ലിക്കിന് കാണിച്ചു കൊടുക്കും കേൾപ്പിച്ചു കൊടുക്കും. 100ശതമാനം പുറത്തുവിടും. അങ്ങനെയെങ്കിലും നാറ്റാമെന്ന് നിങ്ങൾ കരുതും. സായിയെ ശരിക്കും പീഡിപ്പിച്ചു ശാരീരികമായി അയാളെ കൊണ്ട് എന്തൊക്കെയോ പറയിപ്പിച്ച് റെക്കോർഡ് ചെയ്തു. പുറത്തിറങ്ങിയ സായി മുങ്ങി .

santhivi2-1

ഏഴ് സ്ഥലത്ത് വെച്ച് ദിലീപും പൾസറും കണ്ടിട്ടുണ്ട് ദിലീപിന്റെ വീട്ടിൽ വെച്ചും കണ്ടിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നതെന്നാണ് ഒരു ഡിവൈഎസ്പി പറയുന്നത്. നടിയെ ആക്രമിച്ച മെമ്മറി കാർഡ് വീട്ടിൽ ടിവിയിലിട്ട് ദിലീപും ദിലീപിന്റെ അനിയനും അളിയനും അമ്മയും ഭാര്യയും കുട്ടികളും എല്ലാം കൂടെ ഇരുന്ന് ആസ്വദിച്ചു കണ്ടപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞ മോനാണ് ബാലേന്ദ്രകുമാർ .അപ്പോൾ ഇതുപോലെ പലതും പറയും. ഈ ഡിഎസ്പി പറയുന്നത് തമ്മിൽ തമ്മിൽ കണ്ടതായി തെളിവില്ല മറ്റ് ഏഴ് സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്, നാല് ലൊക്കേഷനുകളിൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ പരസ്പരം കണ്ടിരിക്കുന്നു രഹസ്യമായി സംസാരിച്ചിരിക്കുന്നു, അല്ലാതെ മൂന്നു സ്ഥലത്ത് ഇവർ തമ്മിൽ കണ്ടിരിക്കുന്നു, അവർ രഹസ്യമായി സംസാരിക്കുന്നത് കണ്ടവരുണ്ട്, ഇതിൽ കൂടുതൽ എങ്ങനെയാണ് എവിഡൻസ് കൊടുക്കുക എന്നാണ്.

അദ്ദേഹം പറയുന്നത് വ്യത്യസ്തമായ ആംഗിളുകളിൽ ലഭിക്കുന്ന തെളിവുകൾ കോടതി പരിഗണിക്കാമായിരുന്നത്രേ. അതായത് മുക്കും മൂലയും ഇല്ലാത്ത പൾസറിന്റെ ശബ്ദവുമായി ബാലചന്ദ്രകുമാർ വന്നില്ലേ, അതങ്ങ് പരിഗണിക്കാമായിരുന്നു എന്നാണ് റിട്ടയർഡ് യേമൻ പറയുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടിന്റെ അടുത്ത് പൾസർ നിൽക്കുന്നത് കണ്ടു എന്ന ഒരു മേക്കപ്പുകാരിയുടെ മൊഴി ഗൂഢാലോചനയായി കോടതി കണക്കാക്കിയില്ലത്രേ. പീഡിപ്പിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി, കോടതിയിൽ ആരൊക്കെയോ കണ്ടു എന്നതടക്കം വലിയ വിവാദങ്ങൾ ഉണ്ടല്ലോ. ഇക്കാര്യത്തിൽ അതിജീവിത പരാതിയും കൊടുത്തു. ഒറിജിനൽ മെമ്മറി കാർഡ് ഞാൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഒളിക്യാമറ എന്ന ലൈവ് ക്യാമറയിൽ പൾസർ തന്നെ പറഞ്ഞിട്ടുണ്ട്.

സർക്കാരിനോട് ഈ കേസ് ഒരു വനിതാ പോലീസ് ഓഫീസർ അന്വേഷിക്കണം എന്ന് പറഞ്ഞിരുന്നു അതിജീവിത. സർക്കാർ അപ്പോൾ തന്നെ ഒരു തർക്കവും ഇല്ലാതെ ശരി ഒരു വനിത അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് ഏപ്പിച്ചതാണല്ലോ മറ്റേ എഡിജിപിയെ. ഒന്നാംതരം ഒരു പോലീസ് ഓഫീസർ വെച്ചു കൊടുത്തു. തികച്ചും പക്ഷപാതപരമായി ജോലി ചെയ്യാനും അതിനെതിരെ ദൈവം പറഞ്ഞാലും അനുസരിക്കാത്ത നാണം ലെവലേശം ഇല്ലാത്ത ആളെ അന്വേഷണ ചുമതല ഏൽപ്പിച്ചപ്പോൾ ഈ കേസ് ഫ്രെയിം ചെയ്ത സൂത്രധാരക ചിലപ്പോൾ സന്തോഷിച്ചിരിക്കാം',ശാന്തിവിള ദിനേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+