കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബീഫ് ഫെസ്റ്റിവൽ പോലെ ചിലർ 'വിവാഹ ഫെസ്റ്റ്' നടത്തില്ലെന്ന് കരുതുന്നു', പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

കൊച്ചി: പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും 21 ആയി ഉയർത്താനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. വിവാഹം മനസ്സിന് പക്വത വന്നിട്ട് മതിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചെറുപ്പത്തിലേ വിവാഹം കഴിച്ചു , പ്രസവിച്ചു കുറെ കുട്ടികൾക്ക് ജന്മം നൽകിയത് കൊണ്ട് ഒരു കാര്യവും ഇല്ലെന്നും ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍

കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നതിനൊപ്പം ഡിവൈഎഫ്ഐയെ സന്തോഷ് പണ്ഡിറ്റ് പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

1

സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം വായിക്കാം: '' പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. യുവതികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കിയ കേന്ദ്ര സര്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആയിരം ആശംസകൾ. മനസ്സിന് പക്വത വന്നിട്ട് മതി കല്യാണം. പഠനം കഴിഞ്ഞ് ചെറുതെങ്കിലും എന്തെങ്കിലും ജോലി കിട്ടി , കുഞ്ഞു ബേങ്ക് ബാലൻസ് ഒക്കെ ഉണ്ടാക്കി വിവാഹം കഴിക്കുന്നതാണ് പെൺകുട്ടികൾക്ക് നല്ലത്. അതിലൂടെ ഭാര്യാഭർത്താക്കൻമാർക്ക് പരസ്പരം താങ്ങും തണലുമായി ടെൻഷനില്ലാതെ ജീവിതം ആസ്വദിക്കാം.

2

ചെറുപ്പത്തിലേ വിവാഹം കഴിച്ചു , പ്രസവിച്ചു കുറെ കുട്ടികൾക്ക് ജന്മം നൽകിയത് കൊണ്ട് ഒരു കാര്യവും ഇല്ല . അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്.ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചാൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ പാവം പെൺകുട്ടികളുടെ തലയിൽ വരുന്നു . പ്രസവ സംബന്ധമായ അസുഖങ്ങൾ , ചിലപ്പോൾ മരണം വരെ സംഭവിക്കാം . പ്രസവത്തിലൂടെ മരണം സംഭവിചാൽ , ഭർത്താവ് വേറെ കല്യാണം കഴിക്കാം . നഷ്ടം യുവതികൾക്ക് മാത്രമാണ് .

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

3

അതിനാൽ 21 എന്നല്ല, മതിയായ വിദ്യാഭ്യാസം നേടി ജോലി ആയിട്ടേ വിവാഹം കഴിക്കൂ എന്ന് ഓരോ പെൺകുട്ടികളും വീട്ടുകാരോട് ഉറക്കെ പറയണം . ഈ നിയമം 100 ശതമാനം ഇന്ത്യയിലെ സ്ത്രീകളുടെ വിജയമാണ്. 18 വയസ്സ് തികയുമ്പോഴേക്ക് പെണ്മക്കളെ ഭാരമായി കരുതി വല്ലവന്റെയും തലയിൽ കെട്ടി വെക്കുന്ന മാതാപിതാക്കളുടെ മുന്നിൽ ഇനി കുറച്ചു കാലം കൂടി ഈ നിയമവും പറഞ്ഞു പിടിച്ചു നിൽക്കാം .

4

യുവതികളുടെ വിവാഹ പ്രായം 21 ആക്കിയ കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ. (വാൽകഷ്ണം ... ഈ നിയമത്തിൽ പ്രതിഷേധിച്ചു പണ്ട് ബീഫ് ഫെസ്റ്റിവൽ നടത്തിയത് പോലെ , കേരളത്തിലെ ചിലർ "വിവാഹ fest" നടത്തില്ല എന്ന് കരുതുന്നു .)(എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം ... ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )''

5

വിവാഹ പ്രായം ഉയർത്തുന്നതിൽ മാധ്യമപ്രവർത്തകനായ അരുൺ കുമാറിന്റെ കുറിപ്പ് വായിക്കാം: '' നിങ്ങൾ കേട്ടിട്ടുണ്ടോ ഫുൽ മണി ദാസി എന്ന ബംഗാളി ബാലികയെ കുറിച്ച്. 1889 ലാണ് പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫുൽമണിയെ മുപ്പതു കഴിഞ്ഞ ഹരിമോഹൻ മൈത്തി ശൈശവ വിവാഹം ചെയ്യുന്നത്. ആദ്യരാത്രിയിലെ ക്രൂരമായ ബലാൽസംഗത്തിൽ ഇടുപ്പെല്ലൊടിഞ്ഞ് രക്തം വാർന്ന് ഫുൽ മണി കൊല ചെയ്യപ്പെട്ടു. വൈവാഹിക ബലാൽസംഗം കുറ്റമായി കാണാത്ത (ഇന്നും) ക്രിമിനൽ നിയമം (ഐ പി സി 375) ഹരിമോഹനെ കുറ്റവിമുക്തനാക്കി.

6

മുറിവേൽപ്പിച്ചതിന് പന്ത്രണ്ട് മാസം നിർബന്ധിത തൊഴിൽ മാത്രം ശിക്ഷ. ശൈശവ വൈവാഹിക ബലാൽസംഗത്തിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഫുൽ മണി. 1891 ൽ തന്നെ ഏജ് കൺസൻറ് ബിൽ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കി, വിവാഹപ്രായം 12 വയസ്സിലേക്ക് ഉയർത്തി .ബില്ലിനെതിരെ ബംഗാളിലെ കാളിഘട്ടിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനെത്തിയത് ഇരുപതിനായിരത്തോളം സനാതന ധർമ്മക്കാർ. ഹിന്ദുമതാചാരത്തിൽ സർക്കാരിൻ്റെ കൈ കടത്തൽ എന്നാരോപിച്ച് പ്രതിഷേധ നിരയിൽ വിവാഹ പ്രായം 10 മതി എന്ന് മുദ്രാവാക്യം മുഴക്കിയതിൽ ഒരാൾ ബാലഗംഗാധര തിലകനായിരുന്നു.

Recommended Video

cmsvideo
മുല്ലപ്പെരിയാറില്‍ പുതിയ ഡാം തമിഴ്‌നാട് പണിയും | Oneindia Malayalam
7

ഇന്ന് തിലകൻ്റെ പിൻമുറ 18 ൽ നിന്ന് 21 ലേക്ക് വിവാഹ പ്രായമുയർത്തുമ്പോൾ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലന്ന് നന്നായറിയാം. റിയൽ പൊളിറ്റിക്കൽ ഗെയിമിൻ്റെ ഒരു കരു നീക്കം മാത്രമാണത്. പക്ഷെ ഈ നീക്കം അകാല വൈവാഹിക അടിമത്തം കുറച്ചു കാലത്തേക്ക് എങ്കിലും അകറ്റി നിർത്തും. പോക്കറ്റുള്ള ഷർട്ടിട്ട് ,പോക്കറ്റിൽ സാമ്പാദ്യം നിറച്ച് സ്ത്രീകൾക്ക് 'തൻ്റെ ഇടം' കണ്ടെത്താനുള്ള സമയം നൽകും. ഇത്തിരിക്കൂടി വളർന്ന ഫുൽ മണിമാർ ഇരുപതിലെത്തും മുൻപ് സ്വാതന്ത്യത്തിൻ്റെ ഇടുപ്പെല്ല് തളർന്ന് വീഴുന്ന കാഴ്ചകൾ മായുമായിരിക്കും''.

English summary
Santhosh Pandit congratulates central government for raising women's age for marriage to 21 from 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X