കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതിപക്ഷത്തിന് അവസരം നല്‍കി; ഇല്ലെങ്കില്‍ അടുത്ത ലോക്സഭയില്‍ എല്‍ഡിഎഫിന് 17 സീറ്റ് പുഷ്പം പോലെ ഒപ്പിക്കാം'

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പുറകോട്ട് പോയ് കോണ്‍ഗ്രസ്, ബി ജെപി പാര്‍ട്ടികള്‍ക്ക് ഇപ്പോഴത്തെ 48 മണിക്കൂര്‍ പണിമുടക്കും കെ റെയില്‍ വിവാദവും വലിയ ഉണര്‍വാണ് നല്‍കിയതെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍ പാടെ തകര്‍ന്നതും ആയി ആകെ ക്ഷീണമായി നിന്ന കോണ്‍ഗ്രസ് , കെ റെയില്‍ സമരത്തില്‍ ഒറ്റകെട്ടായി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രതിപക്ഷത്തിന് ഉയര്‍ത്തി എഴുനേല്‍പ്പിനുള്ള അവസരം നല്‍കിയില്ലായിരുന്നു എങ്കില്‍ അടുത്ത ലോകസഭയില്‍ എല്‍ഡിഎഫ് പുഷ്പം പോലെ 17 സീറ്റു വരെ ഒപ്പിക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പണ്ഡിറ്റിന്റെ പ്രതികരണം.. കുറിപ്പ് ഇങ്ങനെ,

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ കോണ്‍ഗ്രസ് , ബി ജെ പി പാര്‍ട്ടികള്‍ക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂര്‍ പണിമുടക്കും , കെ റെയില്‍ വിവാദവും വലിയ ഒരു ഉണര്‍വ് ആണ് നല്‍കിയത് . ഗ്രൂപ്പ് പോരിലും , കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍ പാടെ തകര്‍ന്നതും ആയി ആകെ ക്ഷീണമായി നിന്ന കോണ്‍ഗ്രസ്, കെ റെയില്‍ സമരത്തില്‍ ഒറ്റകെട്ടായി വന്നു കട്ടക്ക് നില്‍ക്കുകയാണ്.

2

നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ട് നിന്ന ബി ജെ പി യും സടകുഴഞ്ഞു എഴുന്നേറ്റു കെ റെയില്‍ സമരക്കാരോടോപ്പോം കൂടി . കൂടെ 48 മണിക്കൂര്‍ പണിമുടക്ക് കാരണം കഷ്ടപെടുന്നവരുടെ വേദനകള്‍ ജനങ്ങളില്‍ ഇവരെല്ലാം കൃത്യമായി എത്തിക്കുന്നു .
ഇതോടോപ്പോം കേരളത്തിലെ നിലവിലെ സാഹചര്യം മുതലാക്കി ആം ആദ്മി പാര്‍ട്ടി കൂടെ വന്നാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണം ആകും . ഭാവിയില്‍ ഇടതിന് കിട്ടേണ്ട വോട്ടിനെ ബാധിച്ചേക്കാം .

3

ഇതുപോലെ കേരളത്തിലെ പ്രതിപക്ഷത്തിന് ഉയര്‍ത്തി എഴുനേല്‍പ്പിനുള്ള അവസരം നല്‍കിയില്ലായിരുന്നു എങ്കില്‍ അടുത്ത ലോകസഭയില്‍ എല്‍ഡിഎഫ് പുഷ്പം പോലെ 17 സീറ്റു വരെ ഒപ്പിക്കാമായിരുന്നു . (2 ഇടത്തില്‍ മുസ്ലിം ലീഗും , വയനാടില്‍ ഭാവി പ്രധാനമന്ത്രി എന്ന രീതിയില്‍ രാഹുല്‍ ജിയും അടക്കം 3 ഇടത്തെ യുഡിഎഫ് ഉറപ്പുണ്ടായിരുന്നുള്ളു )

4

എന്നാല്‍ നിലവില്‍ കെ റെയില്‍, 48:മണിക്കൂര്‍ പണിമുടക്കും , ഗുണ്ടാ ആക്രമണങ്ങളും കാരണം ഒരു ഭരണ വിരുദ്ധ തരംഗം ഉണ്ടായാല്‍ അടുത്ത ലോകസഭയില്‍ ഡഉഎ 15 വരെ നേടാം . ചിലപ്പോള്‍ ഒരിടത്തു എങ്കിലും ബി ജെ പിയും കൊണ്ട് പോകാം ..അതിനാല്‍ സമയം വൈകീട്ടില്ല . ഇനിയെങ്കിലും ഇടതു പക്ഷത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ .

5

വീണ്ടും തുടര്‍ച്ചയായി മോദി ജിയെ കണ്ടു കെ റെയില്‍ ന്റെ ആവശ്യകത , ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ കണ്ണൂര്‍ , കാസര്‍ഗോഡ് ഭാഗത്തെ ജനങ്ങള്‍ക്കുള്ള ഗുണം , അത് പ്രായോഗികമായാല്‍ സര്‍ക്കാരിന് വലിയ ലാഭം ഉറപ്പാണ് എന്നീ കാര്യങ്ങള്‍ എങ്ങനെയെങ്കിലും തെളിയിച്ചു കൊടുക്കുക. കെ റെയില്‍ വരുവാന്‍ കേരളത്തിലെ ജനത മൊത്തം ഒരുപാട് ആഗ്രഹിക്കുന്നു എന്നൊക്കെ പറയുക . എന്നിട്ടു ബുദ്ധിപൂര്‍വം കേന്ദ്രത്തിന്റെ അനുമതി വാങ്ങുക .

6

കൂടെ ഇതിന്റെ നിര്‍മാണത്തിന് 70,000 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കടമായി എങ്കിലും വാങ്ങിച്ചു എടുക്കുക . എന്നാല്‍ കേരളത്തെ ഇപ്പോള്‍ ഭംഗിയായി ദേശീയ പാതാ റോഡ് വികസനം നടക്കുകയാണ് . നിലവില്‍ 80% കേന്ദ്രവും , ബാക്കി സംസ്ഥാനവും വഹിക്കുന്ന റോഡിന്റെ ദേശീയ പാതാ വികസനം ഒരു വിവാദവും ഇല്ലാതെ നടക്കുന്നു . കാരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്ല നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്തു .

7

അതുപോലെ കെ റെയില്‍ നടക്കും . ബഫറിംഗ് സ്ഥലം അടക്കം ന്യായമായ നഷ്ട പരിഹാരം കൊടുത്തു ഒരു വിവാദവും ഇല്ലാതെ സ്ഥലം ഏറ്റെടുത്തു ഒറ്റയടിക്ക് ഉടനെ കെ റെയില്‍ പൂര്‍ത്തിയാക്കി അടുത്ത നിയമസഭക്ക് മുമ്പേ ബുള്ളറ്റ് വണ്ടി ഓടിക്കുക . ഇതിനിടയില്‍ കേന്ദ്രത്തെ 'വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് അനുവദിക്കാതെ നോക്കുകയും വേണം .

8

അടുത്ത വര്ഷം മാര്‍ച്ച് മാസം ഇതുപോലെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങനെ 48 മണിക്കൂറൊന്നും വെക്കാതെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ആക്കുക . പറ്റുമെങ്കില്‍ മാര്‍ച്ച് മാസത്തിനു പകരം ഏപ്രില്‍ തെരഞ്ഞെടുക്കുക . അപ്പോള്‍ ജനങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടു വരില്ല .

9

നിലവില്‍ വെടിവെപ്പ് ആക്രമണങ്ങള്‍, മയക്കു മരുന്ന് , ഗുണ്ടാ ആക്രമണങ്ങള്‍ അടക്കം വര്ധിക്കുകയാണല്ലോ. ഗുണ്ടകള്‍ക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക . ക്രൈം കൂടുന്നത് എന്നാലേ കുറയുകയുള്ളൂ .എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക . അടുത്ത ലോകസഭയില്‍ വിജയം മാത്രം ആകണം ലക്ഷ്യം- സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
Santhosh Pandit Says LDF can get 17 seats in next Lok Sabha If not been given a chance to opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X