കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ട്രോഫി താരം റാഷിദിന് വീടും സ്ഥലവും നൽകും; പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎൽഎ

Google Oneindia Malayalam News

വയനാട്; സന്തോഷ് ട്രോഫിയിൽ ബംഗാളിനെ തകർത്ത കേരള ടീം താരം റാഷിദിന് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവുമായി ടി സിദ്ധിഖ് എം എൽ എ. റാഷിദിന്റെ വസതിയിൽ എത്തിയാണ് എം എൽ എയുടെ പ്രഖ്യാപനം. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചുവെന്നും അപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലോ ഇല്ലെന്ന് താൻ അറിഞ്ഞതെന്നും ടി സിദ്ധിഖ് പറഞ്ഞു. റാഷിദിന് പുറമെ കേരളത്തിന്റെ മറ്റൊരു താരമായ സഫ്നാദിനേയും സിദ്ധിഖ് സന്ദർശിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്ക് കൽപ്പറ്റയിൽ വലിയ സ്വീകരണം ഒരുക്കുമെന്നും ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ എം എൽ എ വ്യക്തമാക്കി.

sid-1651581554.jpg -Pro

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-'സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത്‌ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്. ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ്‌ നേരെ പോയത്‌ കളി കഴിഞ്ഞ്‌ പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്‌‌.

നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക്‌ ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
താരങ്ങൾക്ക്‌ കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു', പോസ്റ്റിൽ സിദ്ധിഖ് പറഞ്ഞു.

ഫൈനലിൽ ബംഗാളിനെ തകർത്ത് (5-4) നായിരുന്നു കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. സഞ്ജു, ബിബിന്‍ അജയന്‍, ജിജൊ ജോസഫ്, ടി കെ ജെസിന്‍, ഫസ്ലുറഹ്മാന്‍ എന്നിവരാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ബംഗാളിനായിരുന്നു മേൽക്കൈയെങ്കിലും കേരളം പതിയെ പതിയെ കളം തിരിച്ച് പിടിക്കുകയായിരുന്നു. ബംഗാൾ താരം സജൽ ബാഗിന്റെ കിക്ക് പുറത്ത് പോയതായിരുന്നു കേരളത്തിനെ തുണച്ചത്.

ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2018 -19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്.

English summary
Santosh Trophy player Rashid to be given house and land; T Siddique MLA's announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X