കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ പദ്ധതിയുമായി മുമ്പോട്ടു പോകുമെന്ന് സരിത

  • By Sruthi K M
Google Oneindia Malayalam News

ആലപ്പുഴ: ജലസ്രോതസ് കുറഞ്ഞുവരുന്ന കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജം ഉപയോഗിക്കേണ്ടി വരും. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്ന മുഖം സോളാര്‍ കേസ് പ്രതി സരിത എസ് നായരുടേതാണ്. കേരളത്തിനെ രക്ഷിക്കാനെന്നു പറയുമ്പോള്‍ സരിതയെ എങ്ങനെ കുറ്റം പറയും അല്ലേ? സോളാര്‍ ബിസിനസുമായി മുന്നോട്ടു പോകുമെന്നാണ് സരിത പറഞ്ഞിരിക്കുന്നത്.

സരിത നായികയായി അഭിനയിച്ച ഗള്‍ഫുകാരന്റെ ഭാര്യ എന്ന ചിത്രത്തെക്കുറിച്ച് ആലപ്പുഴയില്‍ വിശദീകരിക്കുന്നതിനിടയിലാണ് താന്‍ ഇനിയും സോളാര്‍ ബിസിനസ് രംഗത്തേക്ക് കടക്കുമെന്ന് സരിത വെളിപ്പെടുത്തിയത്. ജലസ്രോതസ് കുറഞ്ഞുവരുന്ന കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജം ഉപയോഗിക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമാണ് സരിത മുന്നോട്ട് വച്ചത്.

saritha-nair

ഒരു കേസുണ്ടെന്നു കരുതി സോളാര്‍ മോശം പണിയൊന്നുമല്ലെന്നാണ് സരിതയുടെ വാദം. കേരളത്തിന് രക്ഷ സോളാര്‍ തന്നെയാണെന്നും, താന്‍ തന്നെ സോളാര്‍ പദ്ധതിയിലേക്ക് കടക്കുമെന്നും ആണ് സരിത വ്യക്തമാക്കിയത്. ഒരു കേസുണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് ശരിയല്ല. സോളാര്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സരിത വ്യക്തമാക്കി.

English summary
Saritha s nair says Kerala is the only salvation from solar energy, the save the issue are again in the solar business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X