കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍കേസ്; ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത വീണ്ടും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തുമെന്ന് പ്രതി സരിത എസ് നായര്‍. സോളാറിലെ ഒരു കേസില്‍ സരിത ശിക്ഷിക്കപ്പെട്ടതിന്റെ പിന്നാലെയാണ് ഉന്നതര്‍ക്ക് ഭീഷണിയുമായി അവര്‍ വീണ്ടും രംഗത്തെത്തിയത്. ഒരാളെ മാത്രം ശിക്ഷിക്കുന്നത് നീതിയല്ലെന്നും തന്നെ രക്ഷിക്കാമെന്ന് പറഞ്ഞവര്‍ കൈയ്യൊഴിഞ്ഞെന്നും സരിത പറഞ്ഞു.

സോളാര്‍ കേസിലെ യാഥാര്‍ഥ്യം ഇതുവരെ പുറത്തുവന്നില്ല. ഉന്നത രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ താന്‍ വെളിപ്പെടുത്തിയാല്‍ അവരുടെ പൊതുജീവിതം തന്നെ ഇല്ലാതാകും. അരുവിക്കര തെരഞ്ഞെടുപ്പ് അടുത്തതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. പത്തനംതിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകും മുന്‍പുതന്നെ താന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും സരിത മുന്നറിയിപ്പുനല്‍കി.

saritha-s-nair-5

സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ വിധിയില്‍ സരിതയ്ക്കും പങ്കാളി ബിജു രാധാകൃഷ്ണനും 6 വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. സരിതയ്ക്ക് 45 ലക്ഷവും ബിജുവിന് 75 ലക്ഷവും പിഴ ശിക്ഷയും ലഭിച്ചു. അപ്പീല്‍ പോകാനായി സരിതയ്ക്ക് ജാമ്യം അനുവദിച്ചിരിന്നു. അപ്പീല്‍ പോയാലും തെളിവുകളെല്ലാം സരിതയ്‌ക്കെതിരാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു.

ഒരു കോടിയിലധികം രൂപ തട്ടിച്ചെടുത്ത കേസിലാണ് വിധി വന്നിരിക്കുന്നത്. അത്രയും തുക പിഴ ശിക്ഷയും ലഭിച്ചതോടെ സരിത വീണ്ടും രാഷ്ട്രീയ നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നാണ് സൂചന. നേരത്തെ കേസിലെ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി സരിത കോടിക്കണക്കിന് രൂപ കൈപ്പറ്റിയതായി ആരോപണമുണ്ടായിരുന്നു. ആരോപണം ശരിവെക്കുന്ന വിധത്തില്‍ സരിത പല കേസുകളും ഈ പണം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

English summary
Saritha S Nair says Will Reveal Name of Top UDF Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X