ഗാന്ധിജിയുടെ ചിതാഭസ്മം നിളക്ക് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ട്, സര്‍വോദയമേളക്ക് ഇന്ന് നിളാതീരത്ത് തുടക്കം

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിളക്ക് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് 70ആണ്ടുകള്‍ പിന്നിടുന്നു. ഗാന്ധിയുടെ ചിതാഭസ്മം നിളയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേരള ഗാന്ധി കേളപ്പജിയും സഹയാത്രികരും തുടങ്ങി വെച്ച സര്‍വ്വോദയ മേളപങ്കാളിത്തം കൊണ്ട് ശുഷ്‌ക്കമാണെങ്കിലും ഇന്നും ഇതിന്റെ ഓര്‍മാര്‍ഥം നിളാതീരത്തെത്തുന്ന ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍ക്ക് കേളപ്പന്റെ മണ്ണ് ആവേശം തന്നെയാണ്.

കാലിക്കറ്റ് സര്‍വകലാശാല ബിസോൺ കലോത്സവം-ശീതൾ ചിത്ര പ്രതിഭ

കേരളത്തിലെ ഗാന്ധിമാര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കേളപ്പജീയുടെ സമാധി ഭൂമി പോലും സംരക്ഷിക്കാന്‍ കഴിയാത്ത രാഷ്ട്രിയ നേതൃത്വങ്ങളുടെ വാഗ്ദാന ജല്‍പ്പനങ്ങള്‍ പലവുരി കേട്ടു പഴകി. എന്നിട്ടും ഈ തീരത്ത് കേളപ്പനായി ഒരു സ്തുപം പോലും നിര്‍മ്മിക്കാന്‍ അവര്‍ക്കായില്ല. വിവാദങ്ങളും കോഴകളും പാര്‍ട്ടി നേതാക്കളുടെ സ്മൃതി മണ്ഡ പങ്ങളും കെട്ടി ഉയര്‍ത്തുന്നതിനിടയില്‍ ഇന്ന് ഈ ഭൂമിയില്‍ കാല്‍ ചവിട്ടി നില്‍ക്കുള്ള അവകാശം നേടി തന്ന കേളപ്പജിയെ പോലെയുള്ളവരെ വാക്കു കൊണ്ടു പോലും അപമാനിക്കാതെ എന്ന അഭ്യര്‍ത്ഥനയോടെയാണ്.

nila

സര്‍വ്വോദയ മേളക്ക് സജ്ജമായ തിരുന്നാവയ നിളയോരം

8 ആം തീയതി 70 പതാമത് സര്‍വ്വോദയ മേളക്ക് തിരിതെളിയുന്നത്.സര്‍വ്വോദയ മേള കക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.8 മുതല്‍ 12 വരെയാണ് സര്‍വ്വോദയ മേള നടത്തുന്നത്.12 ന് രാവിലെ നടക്കുന്ന തിരുന്നാവായ ഗാന്ധി സ്തൂപത്തിലേക്കുള്ള ശാന്തി യാത്രയോടെയാണ് സര്‍വ്വോദയ മേളക്ക് സമാപന കുറിക്കുക. മേളയുടെ ഭാഗമായി ഖാദി വസ്ത്രങ്ങളും പുസ്തകങ്ങളും അടക്കമുള്ള സ്റ്റാളുകളും പ്രവര്‍ത്തിക്കും. മേളയുടെ പ്രചരണത്തിന്റെ ഭാഗമായി. കുട്ടികള്‍ ഇന്ന് ഗാന്ധി വരനടത്തി .തൃക്കണാപുരം ഏഹു സ്‌ക്കൂക്കൂളിലെ 80 തോളം വിദ്യാര്‍ത്ഥികളാണ് ഗാന്ധി വരയില്‍ പങ്കെടുത്തത്.

English summary
'sarvayudha' fest will start today in nila

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്