കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു കുട്ടികള്‍ എന്തുകൊണ്ട് മതംമാറുന്നു? ശശികല ടീച്ചര്‍ പഠനത്തില്‍!! ഹാദിയയുടെ വീട്ടുകാരെ കണ്ടു

അച്ഛനുമായി കൂടുതല്‍ അടുപ്പം ഉണ്ടായതുകൊണ്ടു തന്നെ ഹിന്ദു ദൈവങ്ങളില്‍ ഹാദിയ വിശ്വസിച്ചിരുന്നില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കോട്ടയം: എന്തുകൊണ്ടാണ് ഹിന്ദു പെണ്‍കുട്ടികള്‍ മതംമാറുന്നത്. അവര്‍ക്ക് മതത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണോ? മതംമാറിയ പെണ്‍കുട്ടികള്‍ ജീവിച്ചുവന്ന സാഹചര്യം എന്തായിരുന്നു. ഇതെല്ലാം പഠിച്ചാല്‍ ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഹിന്ദു ഐക്യവേദി കരുതുന്നത്.

ഹിന്ദു പെണ്‍കുട്ടികള്‍ മതംമാറാന്‍ കാരണമെന്ത് എന്ന് അന്വേഷിക്കുകയാണ് ഹിന്ദുഐക്യവേദി. സംഘടനയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികല ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളാണ് ഇതുസംബന്ധിച്ച് പഠനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൊത്തം മതം മാറ്റത്തെ കുറിച്ച് അന്വേഷിക്കുകയാണ് ഹിന്ദുഐക്യവേദി.

കോളിളക്കം സൃഷ്ടിച്ച മതംമാറ്റം

കോളിളക്കം സൃഷ്ടിച്ച മതംമാറ്റം

കേരളത്തില്‍ അടുത്തിടെ കോളിളക്കം സൃഷ്ടിച്ച മതംമാറ്റമാണ് കോട്ടയം വൈക്കത്തെ ഹാദിയ എന്ന യുവതിയുടേത്. കേസ് ഹൈക്കോടതിയും കടന്ന് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്.

 ദേശീയ അന്വേഷണ ഏജന്‍സി

ദേശീയ അന്വേഷണ ഏജന്‍സി

സുപ്രീംകോടതി ഹാദിയയുടെ മതംമാറ്റത്തില്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഹിന്ദു ഐക്യവേദിയുടെ പഠനം

ഹിന്ദു ഐക്യവേദിയുടെ പഠനം

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണിപ്പോള്‍. ഈ വേളയിലാണ് ഹിന്ദു ഐക്യവേദിയുടെ പഠനം എന്നത് ശ്രദ്ധേയമാണ്.

ശശികല ഹാദിയയുടെ മാതാപിതാക്കളെ കണ്ടു

ശശികല ഹാദിയയുടെ മാതാപിതാക്കളെ കണ്ടു

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ഹാദിയയുടെ മാതാപിതാക്കളെ കണ്ടു. സംഘടന തുടങ്ങിയ പുതിയ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് പ്രലോഭനം

എന്താണ് പ്രലോഭനം

എന്തു പ്രലോഭനത്തിന്റെ പുറത്താണ് ഹാദിയ മതംമാറിയതെന്നാണ് ഹിന്ദു ഐക്യവേദി പരിശോധിക്കുന്നത്. അവളുടെ ജീവിത സാഹചര്യം എങ്ങനെയുള്ളതായിരുന്നുവെന്നും ശശികല ചോദിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സത്യസരണിയില്‍ മതപഠനം

സത്യസരണിയില്‍ മതപഠനം

ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്നാണ് തീവ്ര ഹിന്ദു സംഘടനകള്‍ കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ഹാദിയ മഞ്ചേരിയിലെ വിവാദമായ സത്യസരണിയില്‍ മതപഠനത്തിന് പോയതെന്നും അവര്‍ കരുതുന്നു.

തിരികെ വരാന്‍ ആഗ്രഹമുണ്ടോ

തിരികെ വരാന്‍ ആഗ്രഹമുണ്ടോ

ഹാദിയക്ക് ഹിന്ദുമതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടോ എന്ന കാര്യവും ശശികല മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. ഹാദിയയുടെ വിഷയം കൃത്യമായി പഠിക്കുകയാണ് ശശികലയുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ബന്ധുവീട്ടില്‍ വച്ച്

ബന്ധുവീട്ടില്‍ വച്ച്

ബന്ധുവീട്ടില്‍ വച്ചായിരുന്നു ഹാദിയയുടെ മാതാപിതാക്കളെ ശശികല കണ്ടത്. നേരത്തെ കുറച്ചുപേര്‍ ഹാദിയയെ വീട്ടില്‍ ചെന്നു കാണാന്‍ ശ്രമിച്ചത് മാതാപിതാക്കളും ചില ബന്ധുക്കളും പോലീസും ചേര്‍ന്ന് തടഞ്ഞതും വാര്‍ത്തയായിരുന്നു.

വിവാഹം റദ്ദാക്കി

വിവാഹം റദ്ദാക്കി

ഹൈക്കോടതിയാണ് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. അവളുടെ വിവാഹം റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷം വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയെ പുറത്തുനിന്ന് ആരെയും കാണാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

രാഹുല്‍ ഈശ്വര്‍ വന്നത്

രാഹുല്‍ ഈശ്വര്‍ വന്നത്

എന്നാല്‍ അടുത്തിടെ ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ടത് വിവാദമായിരുന്നു. ഹാദിയയുടെ മാതാപിതാക്കളുമായും രാഹുല്‍ സംസാരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവ്

ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവ്

ഈ സാഹചര്യത്തിലാണ് ഹാദിയയെ നേരിട്ട് വീട്ടില്‍ ചെന്ന് ശശികല ടീച്ചര്‍ കാണാതിരുന്നത്. ബന്ധുക്കളുടെ വീട്ടില്‍ വച്ചാണ് കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിലവിലുണ്ടെന്ന് പറയുന്ന ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാണ് ഈ സംഭവമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

മതംമാറ്റപ്പെട്ട പെണ്‍കുട്ടികള്‍

മതംമാറ്റപ്പെട്ട പെണ്‍കുട്ടികള്‍

ഇത്തരത്തില്‍ നിരവധി മതംമാറ്റപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നു ശശികല പറഞ്ഞു. ഇത്തരം പെണ്‍കുട്ടികള്‍ വളര്‍ന്ന സാഹചര്യത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ അശോകന്‍ നിരീശ്വരവാദി

അച്ഛന്‍ അശോകന്‍ നിരീശ്വരവാദി

ഹാദിയയുടെ അമ്മ ഹിന്ദുമത വിശ്വാസിയാണ്. എന്നാല്‍ അച്ഛന്‍ അശോകന്‍ നിരീശ്വരവാദിയുമാണ്. അമ്മയേക്കാളും അച്ഛനുമായാണ് ഹാദിയ കൂടുതല്‍ അടുപ്പമുണ്ടായിരുന്നതെന്ന് ശശികല പറഞ്ഞു.

ഹിന്ദു ദൈവങ്ങളില്‍ ഹാദിയ വിശ്വസിച്ചിരുന്നില്ല

ഹിന്ദു ദൈവങ്ങളില്‍ ഹാദിയ വിശ്വസിച്ചിരുന്നില്ല

അച്ഛനുമായി കൂടുതല്‍ അടുപ്പം ഉണ്ടായതുകൊണ്ടു തന്നെ ഹിന്ദു ദൈവങ്ങളില്‍ ഹാദിയ വിശ്വസിച്ചിരുന്നില്ല. പിന്നീട് ഇസ്ലാമാണ് അവളെ പെട്ടെന്ന് സ്വാധീനിച്ചതെന്നു അശോകന്‍ പറഞ്ഞതായി ശശികല ടീച്ചര്‍ പറഞ്ഞു.

English summary
Sashikala Teacher meets Hadiya Parents wants to study why Young Hindu Women Convert to Islam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X