രജിതയുടെ വിഷമം നീങ്ങി; സൗദിയില്‍ നിന്ന് ഭര്‍ത്താവ് തിരിച്ചെത്തി, മധുരവുമായി പാണക്കാട്
മിക്ക ചൊവ്വാഴ്ചകളിലും രജിത പാണക്കാട്ടെ തറവാട്ടുമുറ്റത്ത് വന്നിരുന്നത് സങ്കടം പറയാനായിരുന്നു. സൗദി അറേബ്യയിലെ നിയമക്കുരുക്കില്‍പ്പെട്ട ഭര്‍ത്താവ് പുരോഷത്തമന് നാട്ടിലെത്താന്‍ സാധിക്കാത്തതായിരുന്നു വിഷമം. കെഎംസിസി ഭാരവാഹികള്‍ പുരുഷോത്തമന്റെ മോചനത്തിന് വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം രജിതയെ തേടി സന്തോഷ വാര്‍ത്ത എത്തി.
യാത്രാ വിലക്ക് നീങ്ങി പുരുഷോത്തമന്‍ നാട്ടിലെത്തി. രജിതയും പുരുഷോത്തമനും കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി മുനവ്വറലി തങ്ങളെ കണ്ടു. മൂന്ന് വര്‍ഷത്തോളം നീണ്ട സങ്കടം നീങ്ങിയ രജിത മധുരം പങ്കിട്ട് സന്തോഷത്തോടെയാണ് മടങ്ങിയത്. രജിതയുടെ കുടുംബത്തിന്റെ ചിത്രത്തോടൊപ്പം ഈ സംഭവം മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

മുനവ്വറി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ സന്തോഷ നിമിഷങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാറങ്കോട് സ്വദേശിനി രജിത കഴിഞ്ഞ ഒരു വർഷത്തോളമായി, മിക്കവാറും ഓരോ ചൊവ്വാഴ്ചകളിലും പാണക്കാട് വരാറുണ്ട്.സഊദി അറേബ്യയിലെ റിയാദിൽ നിയമകുരുക്കിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായ ഭർത്താവിനെ കുറിച്ചുള്ള വേദനയായിരുന്നു അവർക്ക് പങ്ക് വെക്കാനുണ്ടായിരുന്നത്.
ചെറിയ കുഞ്ഞിനെയും കൂടെ കൂട്ടി അവർ എത്തുമ്പോഴൊക്കെയും, റിയാദ് KMCC പ്രസിഡൻറ് സിപി മുസ്തഫയെയും മലപ്പുറം മണ്ഡലം പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ കോണോംപാറയെയും വിളിച്ച് അവരുടെ ഭർത്താവ് പുരുഷോത്തമൻ്റെ മോചനത്തിനായി ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുമായിരുന്നു.ഈ പരിശ്രമങ്ങളത്രയും ഒടുവിൽ ഫലം കണ്ടിരിക്കുന്നു.
ഏകദേശം ഒരു വർഷത്തിനു ശേഷം രജിതയെ തേടിയെത്തിയ സന്തോഷ വാർത്ത
ഭർത്താവ് പുരുഷോത്തമന് നാട്ടിലേക്കുള്ള യാത്രാ വിലക്ക് നീങ്ങിയിരിക്കുന്നു എന്നാണ്.
ഈ ചൊവ്വാഴ്ചയിലെ അവരുടെ വരവ് വ്യത്യസ്തമായിരുന്നു. നാട്ടിലെത്തിയ ഭർത്താവിനൊപ്പം മധുരവും കയ്യിൽ കരുതി സന്തോഷം പങ്കിടാനായിരുന്നു അവർ വന്നത്.
ഭർത്താവ് നിയമകുരുക്കിൽ അകപ്പെട്ടപ്പോൾ ഒരു വയസ്സ് മാത്രം പ്രായമായിരുന്ന മകൾക്ക്, ഇന്ന് നാല് വയസ്സായിരിക്കുന്നു.
ഓരോ ചൊവ്വാഴ്ചകളിലും കാണുന്ന പല മനുഷ്യാനുഭവങ്ങളിൽ ഒന്നാണിത്.
ഭർത്താവിൻ്റെ പ്രതിസന്ധി സൃഷ്ടിച്ച വേദനയും അനിശ്ചിതത്വവും,പ്രാർത്ഥനകളുടെ പ്രതീക്ഷയും,വർഷങ്ങൾക്കു ശേഷം പുനർ സമാഗമവും.!
പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ട് തളർത്തിയവർക്ക് ആശ്വാസമാകാൻ നാം നിമിത്തമാകുമ്പോൾ, വ്യക്തിപരമായി അതിനപ്പുറം സന്തോഷം നൽകുന്ന മറ്റെന്ത് കാര്യമാണുള്ളത്!
അള്ളാഹുവിൻ്റെ അനന്തമായ കൃപയ്‌ക്ക് നന്ദി.''












Click it and Unblock the Notifications