കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറിക്കെതിരെ പരാതി നല്‍കിയ സത്യന്റെ ദൂരൂഹ മരണം; ജില്ലാ പോലീസ് മേധാവിയോട് അന്വേഷിക്കാന്‍ പട്ടികജാതി കമ്മീഷന്റെ ഉത്തരവ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ക്വാറിക്കെതിരെ പരാതി നല്‍കിയ പുളിക്കല്‍ സ്വദേശിയായ യുവാവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പട്ടികജാതി - വര്‍ഗ കമ്മീഷന്റെ ഉത്തരവ്. പുളിക്കല്‍ ചെറുകാവ് വെട്ടിക്കാവിലെ സത്യന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. സത്യന്റെ സഹോദരി സുമതി നല്‍കിയ പരാതിയിലാണ് നടപടി.

പുളിക്കല്‍ ചെറുകാവ് പറവൂര്‍ കണ്ണംവെട്ടികാവ് വെട്ടികാട്ടി വീട്ടില്‍ സത്യന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സഹോദരി സുമതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 15ന് വിഷു ദിനത്തില്‍ പട്ടിക ജാതി കണക്കന്‍ വിഭാഗത്തില്‍ പെട്ട സത്യന്‍ (45) വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയതായിരുന്നുവെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നും സുമതി പറഞ്ഞു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞ 18ന് അയല്‍വാസി തങ്ങളുടെ വീടിന്റെ താഴ് ഭാഗത്ത് നിന്നായി അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

sathyan

മൃതദേഹം രണ്ട് കാല്‍പാദങ്ങള്‍ കണങ്കാലിന് മേലെ വെട്ടിമാറ്റിയ നിലയില്‍ തിരിച്ചറിയാന്‍കഴിയാത്ത തരത്തില്‍ ആസിഡോ മറ്റോ ഉപയോഗിച്ച അഴുകിയ നിലയിലായിരുന്നു. കണതായ ദിവസം പോലിസിലോ മറ്റോ പറയാതിരുന്നത് ഞങ്ങള്‍ക്ക് ജീവനില്‍ പേടി ഉള്ളത് കൊണ്ടിയിരുന്നതെന്നും സുമതി പറഞ്ഞു. പൊതുകാര്യങ്ങളിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന സഹോദരന് ജീവനില്‍ ഭീഷണിയുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. വീടിന്റെ ഏകദേശം 50 മീറ്റര്‍ അകലെ വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാഫിയില്‍ നിന്നും നിരന്തരം ജീവന് ഭീഷണിയുള്ളതായി സത്യന്‍ പറഞ്ഞിരുന്നതായും സുമതി പറഞ്ഞു.

ആതമഹത്യയാണെന്ന് നാട്ടില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അംഗീരിക്കാനാവില്ല. സഹോദരന്റെ മരണം മുതല്‍ എനിക്കും സഹോദരിക്കും ജീവന് ഭീഷണിയാണെന്നും തങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നും സുമതി ആവശ്യപ്പെട്ടു. മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പോലിസും തയ്യാറാകുന്നില്ല. മൃതദേഹത്തില്‍ കാണാതായ കാല്‍പാദങ്ങള്‍ കണ്ടെടുക്കാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംശയാസ്പദമായ രീതിയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ആര്‍ഡിഒ, തഹല്‍സിദാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വരണമെന്നാണു ചട്ടം. എന്നാല്‍ ഈ മരണത്തില്‍ അത് ഉണ്ടായില്ല.

പോലിസിന്റെ അടുക്കലില്‍ നിന്നു നീതിപൂര്‍വമായ നടപടി ഈ സംഭവത്തില്‍ ഉണ്ടാകുന്നില്ലെന്നും സുമതി പറഞ്ഞു. സത്യന്റെ മരണത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കുറ്റമറ്റ അന്വേഷണം വേണമെന്നും ഇതാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമര പരിപാടികള്‍ തുടങ്ങുകയാണെന്നും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത കെ.പി.എസ് ആബിദ് തങ്ങള്‍, പി.പ്രവീണ്‍കുമാര്‍, നൗഷാദ് ചുള്ളിയന്‍, ഷാജി ബംങ്കാളന്‍ അയ്യപ്പന്‍ പറഞ്ഞു

പുളിക്കല്‍ ചെറുകാവ് വെട്ടിക്കാവിലെ സത്യന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. സത്യന്റെ സഹോദരി സുമതി നല്‍കിയ പരാതിയിലാണ് നടപടി. വീടനടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സത്യന്റെ മൃതദേഹം കണ്ടത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരിയുടെ പരാതി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരണപ്പെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2017 ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സുപ്രണ്ടിനോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണത്തിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

എടവണ്ണ ബീമ്പുംകുഴി മുതുവാന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കിയ ഭൂമി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കലകേ്ടാറോട് ആവശ്യപ്പെട്ടു. കോളനിയിലെ 30 കുടുംബങ്ങള്‍ക്കായി പതിച്ച് നല്‍കിയ 125 ഏക്കര്‍ ഭൂമി ചിലര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 125 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് അന്യാധീനപ്പെട്ട് നിലവില്‍ 30 ഏക്കര്‍ മാത്രമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. വനാവകാശ നിയമപ്രകാരം കോളനിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയാണിത്.

കരുവാരക്കുണ്ട് പുറ്റളക്കോടില്‍ ജില്ലാ കലക്ടര്‍ പതിച്ച് നല്‍കിയ ഭൂമി വനം വകുപ്പ് നല്‍കുന്നില്ലെന്ന പരായിലും അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 68 പരാതികളാണ് കമ്മീഷന് മുമ്പില്‍ വന്നത്. ഇതില്‍ 51 എണ്ണം തീര്‍പ്പാക്കി. പുതിയ 35 പരാതികളും ലഭിച്ചു. പട്ടികജാതി - ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. പികെ സിജ, എഡിഎം വി. രാമചന്ദ്രന്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.

English summary
sc commission orders sathyan's death will hand over to district police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X