പെരുമ്പാവൂരിൽ സ്കൂൾ ബസ്സ് നിയന്തണം വിട്ട് മറിഞ്ഞു.. അപകടത്തിൽ സ്കൂൾ ജീവനക്കാരി മരിച്ചു

 • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങരയില്‍ സ്‌കൂള്‍ ബസ്സ് അപകടത്തില്‍പ്പെട്ട് ഒരു മരണം. സാന്തോം സ്‌കൂളിലെ ജീവനക്കാരി കുറുപ്പുമ്പടി സ്വദേശി എല്‍സി ആണ് മരിച്ചത്.
പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്കടക്കം അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. പെരുമ്പാവൂരിന് അടുത്തുള്ള സാന്തോം സ്‌കൂളിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ കുട്ടികള്‍ ആരും തന്നെ ഗുരുതരാവസ്ഥയില്‍ അല്ല എന്നാണ് അറിയുന്നത്. കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അധ്യാപകരെ ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി.

ദിലീപിനെ രക്ഷിക്കാൻ ഗൂഢനീക്കം.. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു? ജനപ്രിയനെ പൂട്ടാനാവില്ല?

ACCIDENT

നടിക്കെതിരായ ആക്രമണം പൂട്ടുന്നത് മലയാള സിനിമയെ ആകെ.. പിടിമുറുക്കാൻ സർക്കാർ.. നിയമം വരുന്നു!!

cmsvideo
  പെരുമ്പാവൂര്‍: സ്കൂള്‍ ബസ് അപകടം | Oneindia Malayalam

  സ്കൂളിലേക്ക് വരുന്ന വഴി ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിൽ ഇടിച്ച് മറിയുകയായിരുന്നു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. സ്‌കൂളിന് മുന്നിലെ വലിയ കയറ്റത്തില്‍ വെച്ച് ബസ്സിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ജീവനക്കാരിയായ എല്‍സിക്ക് കുട്ടികളെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എല്‍സിയുടെ മരണം സംഭവിച്ചത്. ബസ്സ് തട്ടി വഴിയിലൂടെ നടന്ന് വരികയായിരുന്ന 3 അധ്യാപകര്‍ക്കും പരിക്കേറ്റു.

  English summary
  one death in Perumbavoor School bus accident

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്