സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവിനെതിരെ ശക്തമായ സമരത്തിന് മാനേജ്‌മെന്റ്; നിയമപരമായും നേരിടും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ അധികൃതരുടെ നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങാന്‍ മാനെജ്‌മെന്റ് തീരുമാനം. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ കണ്‍വന്‍ഷന്‍ ചേര്‍ന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സംഘടനകള്‍, സൊസൈറ്റികള്‍, ട്രസ്റ്റ്, കോര്‍പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ മുസ്ലിംകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാര്‍; ക്ഷേത്ര നിര്‍മാണത്തിന് സഹായിക്കണമെന്ന് മന്ത്രി

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നാലായിരത്തോളം വരുന്ന സ്ഥാപനങ്ങള്‍ ഒരു ഉത്തരവിലൂടെ ഇല്ലാതാക്കാനാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം ചെറുക്കുമെന്ന് കണ്‍വെന്‍ഷന്‍ അറിയിച്ചു. സമരം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 16ന് ശനിയാഴ്ച കോഴിക്കോട് ടൗണ്‍ ഹാളില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായ സമര സമ്മേളനം സംഘടിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഭരണ-പ്രതിപക്ഷ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

school

ഉത്തരവിനെതിരെ കോണ്‍ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിക്കും. ജനുവരി ആദ്യവാരം സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഫെബ്രുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ ഒരുക്കും. മത-സാമുദായിക. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് കണ്‍വെന്‍ഷന്‍ ചേരാനും തീരുമാനിച്ചു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അംഗീകാരവും വിശ്വാസവും നേടിയെടുത്ത സ്വകാര്യ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിവരുന്ന സംഭാവന വിലകുറച്ചുകാണാനാവില്ലെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി.


കോണ്‍ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദലി (കെ.പി.എസ്.എ), പി.കെ.മുഹമ്മദ് (ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി), പി. ശങ്കരന്‍ നടുവണ്ണൂര്‍ (ഓള്‍ കേരള മാനേജ്‌മെന്റ് സ്‌കൂള്‍ അസോസിയേഷന്‍), സി.പി.അബ്ദുല്ല (പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍), കെ. ഹരിദാസന്‍ (വയനാട്), എം. വിനോദ് മാസ്റ്റര്‍ കണ്ണൂര്‍, ബാലകൃഷ്ണന്‍മാസ്റ്റര്‍ (കോഴിക്കോട്), പി.കെ. മുരളീധരമേനോന്‍, അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്യുന്നു. കെ.പി. മുഹമ്മദലി, പി.കെ.മുഹമ്മദ്, എം. ശശിധരന്‍, പി.ശങ്കരന്‍ നടുവണ്ണൂര്‍ തുടങ്ങിയവര്‍ സമീപം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school management is going to face the decision to shut down the school legally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്