എന്നാലിനി അഭിഭാഷകര്‍ സ്വന്തം പത്രം തുടങ്ങട്ടെ; അഭിഭാഷകരെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍...
ബോയ്കോട്ട് എന്നത് അനുകരണീയമായ സമരമാര്‍ഗമാണ്. അനഭിലഷണീയമായതിനെ ബഹിഷ്കരിക്കുകയെന്നത് ഗാന്ധിയന്‍ സമരരീതിയാണ്. അതുകൊണ്ട് പത്രങ്ങള്‍ ബഹിഷ്കരിക്കാനുള്ള എറണാകുളത്തെ അഭിഭാഷകരുടെ തീരുമാനത്തില്‍ തെറ്റില്ല.
എറണാകുളം: കോടതികളില്‍ തുടരുന്ന മാധ്യമവിലക്കില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ സെബാസ്റ്റിയന് പോള്‍. അഭിഭാഷകര്‍ ആരും ഇനി പത്ര വാങ്ഹരുതെന്ന് കഴിഞ്ഞ ദിവസം എറണാകുളം ബാര്‍ അസോസിയേഷന് ജനറല്‍ബോഡി ചേര്‍ന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച അഭിഭാഷകര്‍ സ്വന്തമായി പത്രം തുടങ്ങുകയാണ് വേണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു.
ബോയ്കോട്ട് എന്നത് അനുകരണീയമായ സമരമാര്‍ഗമാണ്. അനഭിലഷണീയമായതിനെ ബഹിഷ്കരിക്കുകയെന്നത് ഗാന്ധിയന്‍ സമരരീതിയാണ്. അതുകൊണ്ട് പത്രങ്ങള്‍ ബഹിഷ്കരിക്കാനുള്ള എറണാകുളത്തെ അഭിഭാഷകരുടെ തീരുമാനത്തില്‍ തെറ്റില്ല. പക്ഷേ വാശിക്ക് പത്രം വായിക്കാതിരിക്കാനാകുമോ? വീട്ടിലെ കുട്ടികളെയെങ്കിലും കരുതണ്ടേ എന്ന് അദ്ദേഹം ചോദിക്കുന്നു.

മാതൃകാപരമായ രീതിയില്‍ അഭിഭാഷകര്‍ ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്. കേരളത്തിലെ അഭിഭാഷകരുടെ സംഖ്യയും സംഘബലവും കണക്കാക്കിയാല്‍ സംരംഭം വിജയിക്കുന്നതിനു സാധ്യതയുണ്ട്. എന്തിനും ഒരു ബദലുണ്ടെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാകും അതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വിലക്കിനെതിരെ സംസാരിച്ചതിന് സെബാസ്റ്റ്യന്‍ പോളിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു.
എല്ലാ അംഗങ്ങളും പത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നും അഭിഭാഷക മാധ്യമ തര്‍ക്കങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പത്രക്കാരെ കോടതി വളപ്പില്‍ കയറ്റരുതെന്നാണ് അഭിഭാഷകരുടെ തീരുമാനം. ഇക്കാര്യം ജില്ലാ ജഡ്ജിയോട് ആവിശ്യപ്പെടാന്‍ തീരുമാനിച്ചെന്ന് അംഗങ്ങള്‍ക്ക് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
ഇനി അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ മാത്രം കോടതിയില്‍ കയറ്റിയാല്‍ മതിയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെ എതിരെയുള്ള കേസുകളില്‍ അനുകൂലമായി ഒരു അഭിഭാഷകരും കോടതിയില്‍ ഹാജരാവരുത് എന്ന് ജനറല്‍ ബോഡി തീരുമാനിച്ചിട്ടുണ്ട്.
എപ്പോഴും അടച്ചിടുന്ന ഗേറ്റ് കുട്ടി തന്നെ തുറന്നതാണോ എന്ന ചോദ്യത്തിനും ഡേ കെയര്‍ ജീവനക്കാര്‍ക്ക് ഉത്തരമില്ല. സംഭവത്തില്‍ ഡേ കെയര്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന് കുറ്റപ്പെടുത്തി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വച്ച് അന്വേഷണം നടത്തണണെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചു. വിശദാമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെയും തീരുമാനം.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications