കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് വീണ്ടും ആത്മഹത്യ; ദിവസങ്ങള്‍ക്കിടെ ജീവനൊടുക്കിയത് രണ്ട് പോലീസുകാര്‍, ദുരൂഹത

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ പോലീസുകാരുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ദിവസങ്ങള്‍ക്കിടെ രണ്ട് പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. കടവന്ത്രയില്‍ പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ആത്മഹത്യ ചെയ്തിരിക്കുന്നത്. എന്താണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം. കടുത്ത സമ്മര്‍ദ്ദം പോലീസുകാര്‍ നേരിടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് ദുരൂഹമായ തുടര്‍സംഭവങ്ങള്‍. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

എസ്‌ഐ ഗോപകുമാര്‍

എസ്‌ഐ ഗോപകുമാര്‍

നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുടുത്ത ലോഡ്ജിലാണ് സംഭവം. കടുത്ത ജോലി സമ്മര്‍ദ്ദമാണ് ജീവനൊടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ശനിയാഴ്ചയാണ് ഗോപകുമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച നേരം വെളുത്ത് ഏറെയായിട്ടും മുറി തുറന്നിരുന്നില്ല. പിന്നീടാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൂട്ട് പൊളിച്ച്് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഗോപകുമാറിനെ മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാര്‍. നേരത്തെ ഇദ്ദേഹം എക്‌സൈസിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് പോലീസിലേക്ക് നിയമനം ലഭിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിലുണ്ടെന്നാണ് വിവരം.

തോമസിന് സംഭവിച്ചത്

തോമസിന് സംഭവിച്ചത്

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പോലീസുകാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. കടവന്ത്ര ജനമൈത്രി സ്‌റ്റേഷനില്‍ എഎസ്‌ഐ പിഎം തോമസ് തൂങ്ങിമരിച്ചിരുന്നു. വല്ലാര്‍പാടം സ്വദേശിയായിരുന്നു തോമസ്.

കൈക്കൂലി കേസ്

കൈക്കൂലി കേസ്

2008ല്‍ തോമസ് ഒരു കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കുന്ന ദിവസമാണ് തോമസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൊഴില്‍ സമ്മര്‍ദ്ദമാണ് ഇതിനും കാരണമായി പറയപ്പെടുന്നത്.

കടുത്ത സമ്മര്‍ദ്ദം

കടുത്ത സമ്മര്‍ദ്ദം

വിജിലന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കുന്നതും തോമസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. സഹപ്രവര്‍ത്തകര്‍ക്ക് പോലും അദ്ദേഹത്തിന്റെ സാഹചര്യം എന്താണെന്ന് അറിയുമായിരുന്നില്ല. ആരോടും തോമസ് പറഞ്ഞിട്ടുമില്ലായിരുന്നു.

തലേദിവസം വീണ്ടും തിരിച്ചെത്തി

തലേദിവസം വീണ്ടും തിരിച്ചെത്തി

മരിച്ച തലേദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ തോമസ് വൈകീട്ടോടെ വീണ്ടും സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. പുലര്‍ച്ചെ പുറത്തേക്ക് പോയെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. പിന്നീടാണ് സ്‌റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡില്‍ മൃതദേഹം കാണപ്പെട്ടത്.

English summary
Second Police Officer death within Days in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X