കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കന്‍ പിണറായി ചെയ്യുന്നതെല്ലാം വ്യവസ്ഥകള്‍ക്ക് വിരുദ്ധം; ഇലക്ഷന്‍ പ്രചരണായുധവും മറന്നു...

മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേരിലുള്ള വിജിലന്‍സ് അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് പിണറായി ആയിരുന്നു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതുവരെ വെളിപ്പെടുത്താനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം വിവരാവകാശ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഭരണകാലത്ത് യുഡിഎഫ് സര്‍ക്കാരും ഇതേ കാര്യമാണ് പറഞ്ഞത്, അപ്പോള്‍ എതിര്‍ത്ത് എല്‍ഡിഎഫ് അതേ കാര്യങ്ങള്‍ തന്നെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേരിലുള്ള വിജിലന്‍സ് അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ 2016 മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുന്‍പന്തിയിലുണ്ടായത് ഇന്നത്തെ മന്ത്രിസഭയുടെ അമരക്കാരനായ പിണറായി വിജയനായിരുന്നു. ഇപ്പോള്‍ മലക്കം മറിയുകയാണ് പിണറായി വിജയന്‍.

 ചട്ടലംഘനം

ചട്ടലംഘനം

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അവസാനകാലത്ത്, 2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെ എടുത്ത തീരുമാനങ്ങളില്‍ ഭൂരിപക്ഷവും ചട്ടലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

 വിവരാവകാശ നിയമം

വിവരാവകാശ നിയമം

മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

 എല്‍ഡിഎഫ്

എല്‍ഡിഎഫ്

എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നെ എടുത്ത തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തളഅളിക്കളയുകയായിരുന്നു.

കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍

ഇലക്ഷന് പ്രചരണായുധമാക്കിയ വിഷയം അധികാരത്തിലെത്തിയപ്പോള്‍ തള്ളിക്കളഞ്ഞതിലുള്ള പ്രതിഷേധമാണഅ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.

വെളിപ്പെടുത്തേണ്ട

വെളിപ്പെടുത്തേണ്ട

വിവരാവകാശനിയമത്തിലെ എട്ടാംവകുപ്പുപ്രകാരം ചില നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും നിയമനിര്‍മാണസഭകളുടെ അവകാശങ്ങളെയും വ്യക്തി സുരക്ഷയെയൊക്കെ ബാധിക്കുന്നവയാണ്. എന്നാള്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇത്തരത്തിലുള്ളതല്ല.

 മന്ത്രിസഭ തീരുമാനം വെളിപ്പെടുത്താം

മന്ത്രിസഭ തീരുമാനം വെളിപ്പെടുത്താം

മന്ത്രിസഭാതീരുമാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് നിയമത്തില്‍ വ്യക്തമായിപറയുന്നുണ്ട്. മന്ത്രിസഭയിലെ ചര്‍ച്ചകളൊഴിച്ച് തീരുമാനങ്ങള്‍ നല്‍കാമെന്നാണ് ഈ വ്യവസ്ഥ.

 തീരുമാനം

തീരുമാനം

മന്ത്രിസഭ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാകാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കും. അതിനുശേഷംമാത്രം ആ തീരുമാനം ജനം അറിഞ്ഞാല്‍മതിയെന്ന് വാദിക്കുന്നത് വിഢിത്തമാണെന്നാണഅ വിവരാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായം.

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

വിവരാവകാശം വിവാദമായതോടെ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഈ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, 2016 ജൂലായ് നാലുമുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ പത്തുവരെയുള്ള 293 മന്ത്രിസഭാതീരുമാനങ്ങളില്‍ 36 എണ്ണം ഉത്തരവായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണഅ റിപ്പോര്‍ട്ട്‌

English summary
Secret in cabinet decision by Pinarayi Government is breach of the sysytem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X