കേരളത്തിലെ മിശ്ര വിവാഹങ്ങളെ കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണം!! കാരണം ഇതാണ്!!

  • Posted By:
Subscribe to Oneindia Malayalam

കാളികാവ്: സംസ്ഥാനത്തെ മിശ്ര വിവാഹങ്ങളെ കുറിച്ച് പോലീസ് അന്വേഷണം. കേരളത്തിൽ നിന്നുയരുന്ന തീവ്രവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ വിവാഹം കഴിച്ച് ഐഎസ് തീവ്രവാദത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. അതേസമയം ആരോപണങ്ങൾ വ്യാജമാണെന്നാണ് പ്രാഥമിക വിവരങ്ങൾ. പ്രണയമാണ് വിവാഹത്തിലേക്ക് നയച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മിശ്ര വിവാഹങ്ങൾ

മിശ്ര വിവാഹങ്ങൾ

സംസ്ഥാനത്തെ മിശ്ര വിവാഹങ്ങളെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. തീവ്രവാദമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

അന്വേഷണ പരിധിയിൽ

അന്വേഷണ പരിധിയിൽ

മിശ്ര വിവാഹത്തിലേക്ക് നയിച്ച കാരണം, വിവാഹത്തിന് മുമ്പും ശേഷവുമുള്ള സാമ്പത്തിക സ്ഥിതി എന്നിവയൊക്കെയാണ് പ്രധാനമായും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദത്തിലേക്ക്

തീവ്രവാദത്തിലേക്ക്

മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്നും അവരെ ഐഎസ് തീവ്രവാദത്തിലേക്ക് നയിക്കുന്നുണ്ടെന്നും ആരോപണങ്ങളും അഭ്യൂഹങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

എല്ലാം വ്യാജം

എല്ലാം വ്യാജം

അതേസമയം നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളും അഭ്യൂഹങ്ങൾ വ്യാജമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും മതം മാറുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മിശ്രവിവാഹങ്ങൾ ഏറെ

മിശ്രവിവാഹങ്ങൾ ഏറെ

കാസർകോട് , മലപ്പുറം ജില്ലകളിലാണ് മതംമാറിയുള്ള വിവാഹങ്ങൾ ഏറെ നടക്കുന്നത്. ഇതടക്കമുള്ള ജില്ലകളിലെ മിശ്രവിവാഹിതരുടെ യഥാർഥ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിവര ശേഖരണത്തിന് പ്രത്യേക രൂപ രേഖ തയ്യാറാക്കിയിട്ടുണ്ട്.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

വിവാഹത്തിന് മുമ്പും ശേഷവും വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക സഹായം വൈകി കിട്ടാനുള്ള സാധ്യതകളും അന്വേഷിക്കുന്നു.

കാരണം പ്രണയം തന്നെ

കാരണം പ്രണയം തന്നെ

മിക്ക മിശ്ര വിവാഹങ്ങളുടെയും കാരണം പ്രണയം തന്നെയാണെന്നാണ് പ്രാഥമിക വിവരം. വിവാഹത്തെ തുടർന്ന് ഭൂരിഭാഗം രക്ഷിതാക്കളും പെൺകുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്ഷാതാക്കളുടെ എതിർപ്പും അന്വേഷിക്കുന്നുണ്ട്.

തീവ്രവാദ ആരോപണം

തീവ്രവാദ ആരോപണം

എതിർപ്പുകൾ മറികടക്കാൻ വധൂവരന്മാർ ചില സംഘടനകളെ സമീപിക്കുമ്പോഴാണ് തീവ്രവാദ ബന്ധമെന്ന ആരോപണം ഉയരുന്നതെന്നാണ് സൂചനയെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു. ഇത്തരം സംഘടനകളുടെ സംരക്ഷണത്തിലുള്ളവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

കോടതിയുടെ പരിഗണന

കോടതിയുടെ പരിഗണന

അതേസമയം കോടതിയുടെ പരിഗണനയിലുള്ള മതംമാറ്റം സംബന്ധിച്ച കേസുകളിൽ പ്രത്യേക അന്വേഷണമൊന്നും നടത്തുന്നില്ല. അതേസമയം മുസ്ലിം യുവതികൾ മറ്റ് മതങ്ങളിലേക്ക് മാറിയ സംഭവങ്ങളുമുണ്ട്. നേരത്തെ മിശ്ര വിവാഹങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദമടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെ സർക്കാർ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.

English summary
secret investigation by police on inter caste marriage in kerala
Please Wait while comments are loading...