രാജ്യദ്രോഹ നിയമം ഗാന്ധിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയത്, അത് ഇനിയും തുടരണോ: സുപ്രീംകോടതി
ദില്ലി: രാജ്യദ്രോഹ നിയമത്തിന്‍റെ ഭരണഘടന സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. കൊളോണിയല്‍ കാലഘട്ടത്തില്‍ നടപ്പിലാക്കിയ രാജ്യദ്രോഹ നിയമം ഇപ്പോഴും തുടരുന്നതിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സ്വാതന്ത്ര സമരകാലത്ത് മഹാത്മാഗാന്ധിയെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന നിയമം സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷം ഇപ്പോഴും ആവശ്യമാണോയെന്നും കോടതി ചോദിച്ചു.
രാജ്യദ്രോഹ നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാനമായ നിരീക്ഷണം. മുന്‍സൈനിക ഉദ്യോഗസ്ഥനായിരുന്നു ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹര്‍ജി നല്‍കിയത്. മഹാത്മ ഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്ദനാക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയക്കുകയും ചെയ്തു.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുമെന്ന ഗുരുതരമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. തടി മുറിക്കാന്‍ കൊടുത്ത വാളുകൊണ്ട് ഒരു മരപ്പണിക്കാരന്‍ വനം വെട്ടിമാറ്റുന്നത് പോലെയാണ് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നം കോടതി എടുത്ത് പറഞ്ഞു. എക്‌സിക്യുട്ടീവിന്റെ ഉത്തരവാദിത്തമല്ല, നിയമത്തിന്റെ ദുരുപയോഗമാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നത്. രാജദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇവയെല്ലാം ഒരുമിച്ച് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
66 എ വകുപ്പ് റദ്ദാക്കിയിട്ടും ഈ വകുപ്പ് പ്രകാരം കേസെടുക്കുകയും ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള കോടതി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇഷ്ടമല്ലാത്തത് പറഞ്ഞാൽ രാജ്യദ്രോഹ നിയമം ചുമത്തുന്ന സാഹചര്യം നിലവിലുണ്ട്. കാലഹരണപ്പെട്ട പല നിയമങ്ങളും നീക്കം ചെയ്യുന്നു. പക്ഷെ എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം പുനരാലോചനയില്ലെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജസ്റ്റിസുമാരായ എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.












Click it and Unblock the Notifications